ഡെന്നിസ് ബെർകാമ്പ് – ഫുട്ബോളിലെ വശ്യസൗന്ദര്യം
ഒരു ഇമ നോട്ടത്താൽ എതിരാളികളെ ദഹിപ്പിക്കുന്ന, നെഞ്ചിൽ ഫുട്ബോളിനോട് അടങ്ങാത്ത സ്നേഹവും, കാലിൽ കളി അഴകിന്റെ വശ്യതയും ഉള്ള ആര്സെണലിന്റെ ഡച്ച് പടക്കുതിര, ഡെന്നിസ് നിക്കൊളാസ് ബെർഗ്കാമ്പ്. 1969ൽ ജനിച്ചു 1981ൽ അജാക്സിൽ എത്തിയ “ദി ഐസ്‌മാൻ” എന്ന് വിളിപ്പേരുള്ള ആര്സെനാൽ ആരാധകരുടെ നോൺ ഫ്ലയിങ് ഡച്ച്മാൻ. അജാക്സ് അക്കാദമിയിൽ സ്വന്തം ആരാധ്യ പുരുഷൻ ഗ്ലെൻ ഹൂഡിൽ ഇനെ മനസ്സിൽ വച്ച്, കഠിനാദ്ധ്വാനവും കാലിലെ കളി അഴകും കൊണ്ട് സ്വയമായ ഒരു ഫുട്ബോൾ സ്പേസ് ഉണ്ടാക്കി എടുക്കാൻ ബെർഗ്കാമ്പിനായി. അതിനുള്ള അംഗീകാരം എന്ന പോൽ സാക്ഷാൽ യോഹാൻ ക്രൂയ്‌ഫിനു കീഴിൽ 1986 ൽ ആദ്യമായി അജാക്സ് ഫസ്റ്റ് ടീമിന് വേണ്ടി ബൂട്ട് അണിഞ്ഞു. പിന്നീട് യൊഹാൻറെ വിശ്വസ്തനും യോഹാൻ ടീമിലെ സ്ഥിര സാന്നിധ്യവും ആയി ബെർഗ്കാമ്പ്. 1988 ൽ യൊഹാൻറെ പടിയിറക്കം അജാക്സിന് താളം തെറ്റിച്ചെങ്കിലും, ബെർഗ്കാമ്പ് എന്ന പോരാളിയെ മുൻ നിർത്തി ലിയോ ബെൻഹക്കെർ അജാക്സിന് എർഡെവിസ് നേടിക്കൊടുത്തു. ബെർഗ്കാമ്പിന്റെ ഏഴ് വർഷത്തെ ക്യാരീരിൽ ഒരേ ഒരു ലീഗ് കപ്പ്. അഞ്ചു വർഷത്തിൽ ഇടക്ക് അജാക്സിന്റെ ഏക ലീഗ് കപ്പും അതു തന്നെ. സ്വദ്‌ധ സിദ്ധമായ വിങ് പ്ലേയറിൽ നിന്നും സെൻട്രലിലേക്ക് മാറി ബെർഗ്കാമ്പ് അടിച്ചു കൂട്ടിയ 25 ഗോളുകൾ അജാക്സിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചു. ഏഴ് സീസൺ 185 മത്സരം 103 ഗോളുകൾ. സ്വപ്നതുല്യ തുടക്കം.
മിന്നും ഫോമിൽ തുടർന്ന ബെർഗ്കാമ്പിനെ വലയിട്ട് പിടിക്കാൻ യൂറോപ്പ് ൽ പല പ്രമുഖ ക്ലബ്ബുകളും രംഗത്തു വന്നു. യൊഹാൻറെ ബാർസ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു, മുൻ കോച്ച് തനിക്കു വേണ്ടി വന്നിട്ടും ബെർഗ്കാമ്പിന്റെ മനസ്സ് ഇറ്റലിയിൽ ആയിരുന്നു. ജുവെന്റസ് ഇന്റർ ഉൾപ്പടെ ഒരു നീണ്ട ഇറ്റാലിയൻ നിര അജാക്സിന്റെ യൂത്ത് സെൻസേഷന് വേണ്ടി വിലയിട്ടു. ആ കാലഘട്ടത്തിലെ ഇന്ററിന്റെ ഫുട്ബോളിങ് പ്ലാനുകളും ഇന്ററിന്റെ ഗെയിംപ്ലേയും ബെർഗ്കാമ്പിനെ ഇന്ററിൽ എത്തിച്ച്. തിക്കച്ചും നിരാശാജനകവും അതിലേറെ കഷ്ടതകളും പ്രസ്സ് ആൻഡ് മീഡിയ വിഴുപ്പലകലുകളും കുറ്റപ്പെടുത്തലിലും പെട്ട സ്വന്തം ക്യാരീർ നൂൽ പാലത്തിൽ നിൽക്കുന്നത് നോക്കി നിൽക്കേണ്ടി വന്നു ബെർഗ്കാമ്പിന് എന്ന് പിന്നീട് ചരിത്രം പറയുന്നു. 52 കളികളിൽ വെറും 11 ഗോളുകൾ മാത്രമായിരുന്നു ബെർഗ്കാമ്പിന്റെ സമ്പാദ്യം. മാസ്സിമോ മൊറാട്ടി ഇന്റർ മേടിക്കുന്നതും ആര്സെനലിൽ ബ്രൂസ് റിയോക് വരുന്നതും ഏകദേശം ഒരേ സമയത്തും. റിയോക് ബെർഗ്കാമ്പിനു ഇന്ററിൽ നിന്നും പുറത്തേക് വഴി കാട്ടി അതും അന്നത്തെ ക്ലബ് റെക്കോർഡ് തുകക്ക്.
ആര്സെനലിലും കാര്യങ്ങൾ ശുഭം അല്ലായിരുന്നു, എന്നിരുന്നാലും ബെർഗ്കാമ്പ് പതിയെ ക്ലബ്ബിന്റെ രീതികളിലേക്ക് ഇഴുകി ചേർന്നു. 33 മത്സരങ്ങളിൽ 11 ഗോളുകൾ മോശമല്ലാത്ത തുടക്കം ആയിരുന്നു.
ആര്സെനലിന്റെയും ബെർഗ്കാമ്പിന്റെയും ചരിത്രം മാറുന്നത് ഫ്രാൻസിൽ നിന്നും ഒരു ചെമ്പൻ മുടിക്കാരൻ കോച്ച് ആയി വരുന്നതിന് ശേഷം ആയിരുന്നു. 1996 ഒക്ടോബറിൽ ആർസീൻ വെങ്ങേർ എന്ന ഫുട്ബോൾ മാന്ത്രികന്റെ വരവോടെ ബെർഗ്കാമ്പ് അപകടകാരി ആയി. 1997-98 ൽ വെങ്ങർ-ബെർഗ്കാമ്പിന്റെ വിശ്വരൂപം ഇംഗ്ലീഷ് ഫുട്ബോൾ കണ്ടത് ആര്സണൽ ഡബിൾ അടിച്ചപ്പോൾ ആയിരുന്നു. ഒരു ഹാട്രിക്ക് ഉൾപ്പടെ 16 ലീഗ് ഗോളും നേടി വെങ്ങറുടെ ടീമിന്റെ നേടും തൂൺ ആയി മാറി ഡച്ച് മാൻ. അതെ വർഷം പ്രീമിയർ ലീഗ് POTY നേടുകയും ആ ബഹുമതി നേടുന്ന വെറും മൂന്നാമത്തെ നോൺ ബ്രിട്ടീഷ് ഫുട്ബോളറും ആയി ബെർഗ്കാമ്പ്.
ബെർഗ്കാമ്പ് ഒരു ഗോൾ സ്‌കോറർ എന്നതിൽ ഉപരി സ്കോറർ ഓഫ് ഗ്രേറ്റ് ഗോൾസ് എന്ന വിഭാഗത്തിൽ പെടുന്ന ആൾ ആണ്. 1997 ഓഗസ്റ്റിലെ ഗോൾ ഓഫ് ദി മന്ത് പട്ടികയിലെ 3 നോമിനേഷനുകളും വിജയവും ഈ വാദത്തെ സാധൂകരിക്കുന്നു. 2002 ൽ ന്യൂകാസ്റ്റലിനെതിരെ അടിച്ച ഗോൾ 18 വർഷങ്ങൾക്കിപ്പുറവും പ്രീമിയർ ലീഗിലെ മികച്ച ഗോളുകളുടെ പട്ടികയിൽ വരും എന്നത് ആ പ്രതിഭയുടെ മിന്നലാട്ടം മാത്രം. “ആ ഗോൾ ആർക്കും സ്കോർ ചെയ്യാം” എന്ന വാക്കുകൾ ആണ് അദ്ദേഹത്തെ ഇപ്പോഴും വ്യത്യസ്തൻ ആക്കുന്നത്.
തൊട്ടടുത്ത വർഷങ്ങളിൽ ക്രമാതീതമായി ഗോൾ നിരക്കുകൾ കുറഞ്ഞെങ്കിലും ബെർഗ്കാമ്പ് എന്ന പ്ലേയ്‌മകർ തന്നെ ആയിരുന്നു ആര്സനലിന്റെ കുന്തമുന. ഫുട്ബോൾ സ്റ്റാറ്റ്സ് ഒരിക്കലും കഥ പറയാത്ത എന്നാൽ പിച്ചിൽ കാര്യങ്ങൾ നിയന്ത്രിക്കുകയും കളി മെനയുകയും ചെയ്യുന്ന ബെർഗ്കാമ്പ് 2001-02 കാലത്ത് വീണ്ടും ആർസെണലിന്റെ കൂടെ വീണ്ടും ഡബിൾ നേടി. രണ്ടു സീസൺ അപ്പുറം ഹെൻറിയുടെ ചിറകിൽ ഇൻവിൻസിൽ ആയി ആര്സെനാൽ ലീഗ് അടിച്ചപോലും ബെർഗ്കാമ്പ് തന്നെ ആയിരുന്നു ഫോക്കൽ പോയിന്റ്. 18 വർഷങ്ങൾക്കപ്പുറം ഇന്നത്തെ തലമുറ നോക്കി കാണുന്നത് ഹെൻറിയുടെ 30 ഗോളുകൾ ആയിരുന്നു അന്നത്തെ ആ ജയങ്ങൾ സമ്മാനിച്ചത് എന്നാവും. പക്ഷെ അതോടൊപ്പം തന്നെ ആവശ്യം ആയിരുന്നു ബെർഗ്കാമ്പിന്റെ 4 ഗോളുകളും 9 അസിസ്റ്റുകളും. പിന്നെ അസിസ്റ്റുകളോ ഗോളുകളോ അവകാശപ്പെടാൻ പറ്റാത്ത ആ സീസണിലെ അനേകം ബിൽഡ് അപ്പ് പ്ലേയ്‌ക്കും ചുക്കാൻ പിടിച്ച അമരക്കാരനും മറ്റാരുമല്ല സാക്ഷാൽ ബെർഗ്കാമ്പ് തന്നെ ആയിരുന്നു.
ഫെർഗുസൺ എന്ന ദിനോസർ അടക്കി ഭരിച്ചിരുന്ന പ്രീമിയർ ലീഗിൽ ഒരു ഫ്രഞ്ച് കോച്ച് ഒരു ഡച്ച് കളിക്കാരനെ കൊണ്ട് തട്ടി ഉടച്ചിട്ടുണ്ടെന്ന് എവിടെയോ ആരോ എഴുതി വച്ചത് ഓർക്കുന്നു. ഫെർഗുസന്റെ അടുത്ത് നിന്നും വെങ്ങർ രണ്ടു ഡബിൾ പുറമെ 2 FA കപ്പുകളും എടുത്തത് ഈ പറയുന്ന ഡച്ച് അതികായന്റെ കഴിവിൽ ആണ്. ഒരിക്കലും ബെർഗ്കാമ്പിനെ റീപ്ലേസ് ചെയ്യാൻ വെങ്ങേർക്ക് ആയില്ല എന്നത് പിനീട് ലീഗിയിലെ ആര്സെനാൽ പെർഫോമൻസുകൾ നമ്മളെ ഓർമപ്പെടുത്തുന്നു. സോൾ കംഫെല്ല, വിയേര, ഹെൻറി, പെർസീ ഒക്കെ വന്നെങ്കിലും ആര്സണൾ ചരിത്രത്തിൽ എന്നും ബെർഗ്കാമ്പ് വേറിട്ട് നിന്നു.
രാജകീയ വിടവാങ്ങൽ എന്ന് പറയാവുന്ന വിരമിക്കൽ ആയിരുന്നു ബെർഗ്കാമ്പിന്റെ. ബെഞ്ചിൽ നിന്നും വന്ന് പിർസിന് അസിസ്റ്റും ഒടുവിൽ സ്വന്തം ഒരു ഗോളും അടിച്ചു 1-1ൽ നിന്ന് 3-1ലേക്ക് ആര്സെനലിനെ കൈപിടിച്ചുയർത്തി ഫാന്സിനോട് യാത്ര പറയുമ്പോൾ ഓരോ ആര്സെനൾ ആരാധകന്റെയും കണ്ണുകൾ നിറഞ്ഞിരിക്കും.
കാലം എത്ര കഴിഞ്ഞാലും ഒരുപാട് ഗോൾ സ്കോറെർസ് വന്നേക്കാം പക്ഷെ അന്നും ഇന്നും ഒരേ ഒരു ബെർഗ്കാമ്പ് മാത്രമേ ഉണ്ടാവുള്ളു.






































