Foot Ball Top News

എല്ലാ ലിവര്‍പ്പൂള്‍ താരങ്ങളെയും ഇഷ്ട്ടമാണ്,പിന്നെ എംബാപേ,നെയ്മര്‍,റൊണാള്‍ഡോ;ലേബ്രോണ്‍ ജയിംസ്

March 21, 2020

എല്ലാ ലിവര്‍പ്പൂള്‍ താരങ്ങളെയും ഇഷ്ട്ടമാണ്,പിന്നെ എംബാപേ,നെയ്മര്‍,റൊണാള്‍ഡോ;ലേബ്രോണ്‍ ജയിംസ്

കോവിഡ്19 മൂലം എല്ലാ മേഘലകളും സ്തംബിച്ചിരിക്കുകയാണ്.ഫുട്ബോള്‍ താരങ്ങള്‍ എല്ലാവരും കോവിഡിനെതിരെ ജാഗ്രത പാലിച്ച് അവരവരുടെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണ്.സമയം കിട്ടുമ്പോള്‍ എല്ലാവരും സമൂഹമാധ്യമങ്ങളില്‍വീഡിയോ പോസ്റ്റ് ചെയുന്നുണ്ട്.ടൊയ്ലറ്റ് പേപ്പര്‍ ജഗ്ഗിള്‍ ചാല്ലെഞ്ച് ഒട്ടുമിക്ക എല്ലാ ഫുട്ബോള്‍ താരങ്ങളും പയറ്റിയ അടവാണ്.മറ്റ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന് തന്‍റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കും. ഇപ്പോള്‍ ഈ അടുത്ത് എന്‍‌ബിഎ താരമായ സാക്ഷാല്‍ ലേബ്രോണ്‍ ജയിംസ് ഇന്സ്ടഗ്രാമില്‍ ആരാധകര്‍ക്ക് മറുപടി നല്‍കുമ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട ഫുട്ബോള്‍ താരങ്ങള്‍ ആരെല്ലാം ആണെന്ന് പറയുകയുണ്ടായി.

അദേഹത്തിന്‍റെ പ്രിയപ്പെട്ട മൂന്ന് ഫൂട്ബാള്‍ താരങ്ങള്‍ നേയ്മര്‍,എംബാപ്പെ,ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്ന് പറയുകയുണ്ടായി.അദേഹം കടുത്ത ഫൂട്ബാള്‍ ആരാധകനാണ്.ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിന്‍റെ കടുത്ത ആരാധകനാണ്ജയിംസ്.ഇത് അദ്ദേഹം തനിക്ക് അവസരം കിട്ടുമ്പോള്‍ എല്ലാം പറയുന്നതുമാണ്.ലിവര്‍പൂളിന്‍റെ ഭാഗിക ഉടമസ്തനുമാണ് അദ്ദേഹം.ആദ്യമായി ലിവര്‍പൂളിലേ എല്ലാ കളിക്കാരെയും എനിക്ക് പ്രിയപ്പെട്ടതാണ്,പിന്നെ എംബാപ്പെ,നെയ്മര്‍, റൊണാള്‍ഡോ എന്നിവരെയുംഎനിക്ക് വളരെ ഇഷ്ടമാണ്.മെസ്സി ഒരു ഇതിഹാസമാണെന്നും,സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച് ആള്‍ അല്പം കിറുക്കാണെങ്കിലും നല്ല ഫൂട്ബാള്‍ താരമാണ് അദ്ദേഹം എന്നും ലേബ്രോണ്‍ ജയിംസ് പറഞ്ഞു.

Leave a comment