Foot Ball Top News

ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ ബാഴ്സയുടെ പുതിയ പോര്‍ച്ചുഗീസ് ആയുധം

March 20, 2020

ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ ബാഴ്സയുടെ പുതിയ പോര്‍ച്ചുഗീസ് ആയുധം

അടുത്ത സീസണില്‍ ബാഴ്സയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്ന പുതിയ താരോദയമാണ് ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ.പോര്‍ച്ചുഗല്‍ താരമായ അദേഹം പോര്‍ച്ചുഗീസ് ക്ലബായ
എഫ്‌സി ബ്രാഗയ്ക്കു വേണ്ടി കളിക്കുന്നു.ഇരുപത് വയസായ ട്രിങ്കാവോ ബ്രാഗയ്ക് വേണ്ടി റൈറ്റ് വിങ്ങില്‍ കളിക്കുന്ന ആളാണ്. മെസ്സിയേ പോലെ തന്നെ ഇടം കാലനാണ്
ട്രിങ്കാവോ.അടുത്ത സീസണില്‍ ബാഴ്സയ്ക്കു വേണ്ടി അദ്ദേഹം എവിടെ കളിക്കും എന്നതും ആരാധകര്‍ക്ക് സംശയം ഉളവാക്കുന്നതാണ്.ഒരു പക്ഷേ ഫ്രഞ്ച് താരമായ
ഔസ്മാന്‍ ഡെംബെലേയ്ക്ക് പകരം മാനേജ്മെന്‍റ് കണ്ടെത്തിയ മാര്‍ഗമായിരിക്കും ട്രിങ്കാവോ.

കഴിഞ്ഞ വിന്‍റര്‍ ട്രാന്സ്ഫെറില്‍ ബാഴ്സ മുപ്പത്തൊന്ന് മില്യണ്‍ യൂറോ നല്‍കിയാണ് അദേഹത്തിനെ സ്വന്തമാക്കിയത്.അദേഹത്തിന് ബാഴ്സ നല്കിയ റിലീസ് ക്ലൌസ് കേട്ടാല്‍ ആരും
ഒന്നു ഞെട്ടിപ്പോകും.500 മില്യണ്‍ യൂറോ…….

Leave a comment