Foot Ball Top News

താരങ്ങളുടെ കോൺട്രാക്‌ട് പുതുക്കാൻ ബയേൺ മ്യൂണിക്ക്;

March 16, 2020

താരങ്ങളുടെ കോൺട്രാക്‌ട് പുതുക്കാൻ ബയേൺ മ്യൂണിക്ക്;

യൂറോപ്യൻ ഫുട്ബോൾ കൊറോണ ഭീതിയിൽ നെട്ടോട്ടമോടുമ്പോൾ തങ്ങളുടെ താരങ്ങൾക്ക് പുതിയ കോൺട്രാക്‌ട് നൽകാനുളള തിരക്കിലാണ് ബയേൺ.തോമസ് മുള്ളർ,ഡേവിഡ് അലാബ,മാനുവൽ ന്യൂയർ,കോച്ച് ഹാൻസി ഫ്ലിക്ക് എന്നിവർക്കാണ് ബയേൺ കോൺട്രാക്‌ട് പുതുക്കുന്നത് .വാർത്ത പുറത്തുവിട്ടത്തു ക്ലബ്ബിന്റെ മുന്നത്തെ പ്രസിഡന്റായ ഉളി ഹോയിനെസാണ്.ബയേൺ കോച്ചായ നിക്കോ കോവാക്കിനെ ടീമിൻറെ മോശം പ്രകടനം മൂലം പിരിച്ചുവിട്ടിരുന്നു.

ഇപ്പോൾ ബയേൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.അതിനാൽ ഹാൻസി ഫ്ലിക്കിനെ അടുത്ത സീസണിൽ കോച്ചായി നിയമിച്ചേക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നും അന്തിമം ആയിട്ടില്ലെന്നും ടീമിന്റെ എക്സിക്യൂട്ടീവ് ബോർഡ് എല്ലാം തങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കുമെന്നും പറഞ്ഞു. ബുണ്ടസ്‌ലിഗ കൊറോണ ഭീതി മൂലം നിർത്തിവച്ചതിനാൽ,ബയേൺ മ്യൂണിക്കിന് ഇത് നടപ്പിലാക്കാൻ ധാരാളം സമയമുണ്ട്.

Leave a comment