ശരീരഭാരം കൂട്ടാൻ റൊണാൾഡോയെ മാക് ഡൊണാൾഡ്സിൽ കൊണ്ടുപോയിരുന്നു;വെയ്ൻ റൂണി
ശരീരം പരിപാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്താത്ത ആളാണ് റൊണാൾഡോയെന്നു നമുക്ക് എല്ലാവർക്കും അറിയാം.എന്നാൽ യുണൈറ്റഡിലേക്ക് വരുമ്പോൾ ഉള്ള റൊണാൾഡോയുടെ അവസ്ഥ ഇങ്ങനെയായിരുന്നില്ല.ശരീരഭാരം ഒട്ടുമില്ലാത്ത സാദാ പയ്യനായിരുന്നു റൊണാൾഡോ അപ്പോൾ.ടൈംസ് മാഗസിന് നൽകിയ ഇന്റർവ്യൂവിലാണ് റൂണി തൻറെ സഹതാരത്തെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കിയത്.
റൂണി യുണൈറ്റഡിലേക്ക് വന്നത് 2004 ഇലാണ്.റൊണാൾഡോ 2003 ഇലും.ഞങ്ങൾ ഒപ്പമായിരുന്നു പരിശീലിച്ചിരുന്നത്,പരിശീലനത്തിന് ശേഷം ഞാനും അവനും കൂടി മാക് ഡൊണാൾഡ്സിലേക്ക് പോകുമായിരുന്നു.അവൻ ശരീര ഭാരം കൂട്ടുന്നതിന് വേണ്ടി ബിഗ് മാക്ക് കഴിക്കുമായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഞാനായിരിക്കും.റൊണാൾഡോയുടെ പോലുള്ള ശരീരം തനിക്കിലെങ്കിലും 90 മിനുട്ട് ഉന്മേഷത്തോടെ കളികാനാവുമെന്ന് റൂണി കൂട്ടിച്ചേർത്തു.34 വയസുള്ള റൂണി ഇപ്പോൾ ഡെർബി കൗണ്ടി കളിക്കാരൻ ആണ്.2022 വരെ ആണ് റൂണിക്ക് കരാറുള്ളത്.






































