ചെകുത്താന്മാർ ഇന്ന് ഓസ്ട്രിയൻ ക്ലബായ ലാസ്കിനെതിരെ ;
യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ലാസ്കിനെതിരെ ഇറങ്ങിയേക്കും.
ലാസ്കിന്റെ ഹോം ഗ്രൗണ്ടായ ലിൻസർ സ്‌റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യൻ സമയം ഇന്ന് രാത്രി 11:25 നാണ് മത്സരം.ഓസ്ട്രിയൻ ബുണ്ടസ്‌ലിഗയിൽ ഒന്നാം സ്ഥാനമാണ് ലാസ്കിനുള്ളത്.മാഞ്ചെസ്റ്റർ ഡെർബിയിൽ സിറ്റിയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്.
ഇപ്പോഴത്തെ ഫോമിൽ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഫേവറൈറ്റുകൾ യുണൈറ്റഡ് ആണ്.എന്നാൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ലാസ്ക് എങ്ങനെ കളിക്കും എന്നത് കാത്തിരുന്നു കാണണം.ലാസ്ക് ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീമിനെ നേരിടുന്നത്.തങ്ങളുടെ അവസാന ആറ് യൂറോപ്പ മത്സരങ്ങളിലും തോൽക്കാതെയാണ് ലാസ്കിന്റെ വരവ്.യുണൈറ്റഡ് കോച്ച് ഒലെ ടീമിലെ യുവതാരങ്ങൾക്ക് അവസരം നൽകിയേക്കും.പോൾ പോഗ്ബ,ആന്തണി മാർഷ്യൽ എന്നിവർ കളിച്ചേക്കില്ല.യുവ താരങ്ങളായ ബ്രാണ്ടൻ വില്യംസ്,ടാഹിത് ചോങ്,എന്നിവർ ഇന്ന് കളിക്കാൻ ഇറങ്ങിയേക്കും എന്ന് സൂചനയുണ്ട്.






































