Foot Ball Top News

സ്വന്തം തട്ടകത്തിയിൽ ആസ്റ്റൺ വില്ലയെ നേരിടാനൊരുങ്ങി ലെയ്‌സെസ്റ്റർ സിറ്റി;

March 9, 2020

സ്വന്തം തട്ടകത്തിയിൽ ആസ്റ്റൺ വില്ലയെ നേരിടാനൊരുങ്ങി ലെയ്‌സെസ്റ്റർ സിറ്റി;

ലെയ്‌സെസ്റ്റർ സിറ്റി ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്‌റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെ നേരിടും.ഇന്ത്യൻ സമയം നാളെ രാത്രി 01:30 നാണ് മത്സരം.പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലെയ്‌സെസ്റ്റർ സിറ്റി.ആസ്റ്റൺ വില്ല തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും രക്ഷപെടാൻ വേണ്ടി പെടാപ്പാട്‌ പെടുകയാണ്.ഈ സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം ലെയ്‌സെസ്റ്ററിനായിരുന്നു.എന്നാൽ ഫുട്ബോൾ ലീഗ് കപ്പിൽ നിന്നും ലെയ്‌സെസ്റ്റർ സിറ്റിയെ പുറത്താക്കിയത് ആസ്റ്റൺ വില്ലയാണ്.

എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ ബിർമിംഗ്ഹാം സിറ്റിയെ തോല്പിച്ചിട്ടുള വരവാണ് ലെയ്‌സെസ്റ്റർ സിറ്റിയുടെ.ആസ്റ്റൺ വില്ല ഫുട്ബോൾ ലീഗ് കപ്പ് മാഞ്ചെസ്റ്റർ സിറ്റിയോട് തോറ്റതിന് ശേഷം ഇന്നാണ് കളിക്കാൻ ഇറങ്ങുന്നത്.പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റേസിൽ മുമ്പനായ ജെയ്‌മി വാർഡിയിലായിരിക്കും ലെയ്‌സെസ്റ്റർ സിറ്റിയുടെ പ്രതീക്ഷ.

Leave a comment