സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയുടെ അഴിഞ്ഞാട്ടം;വിജയം നാല് ഗോളിന്
ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി എവർട്ടനിനെ ഗോൾ മഴയിൽ മുക്കി കൊന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം.ചെൽസിക്ക് വേണ്ടി മേസൺ മൗണ്ട്,പെഡ്രോ,വില്ലിയൻ,ജിറൗഡ് എന്നിവർ ഗോൾ നേടി.മത്സരത്തിൽ ചെൽസിയുടെ സർവ അധിപത്യമായിരുന്നു.
കളിയുടെ 61 ശതമാനവും പന്ത് ചെൽസിയുടെ കൈവശമായിരുന്നു.ചെൽസി മത്സരത്തിൽ 17 വട്ടം ഷോട്ടിന് മുതിർന്നപ്പോൾ 11 എണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്തതെങ്കിൽ എവർട്ടൻ കേവലം മൂന്ന് ഷോട്ടുകൾ മാത്രമാണ് പായിച്ചത്.അതിൽ ലക്ഷ്യം കണ്ടത് ഒന്ന് മാത്രം.മത്സരത്തിൽ ചെൽസിയുടെ താരമായ ബില്ലി ഗിൽമൗറിന്റെ പ്രകടനം ശ്രദ്ദേയമായി.അദ്ദേഹമാണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്.പതിനാലാം മിനുട്ടിൽ മേസൺ മൗണ്ട് ചെൽസിക്ക് വേണ്ടി അക്കൗണ്ട് തുറന്നു.ഏഴ് മിനുട്ടുകൾക് ശേഷം ചെൽസിക്ക് രണ്ടാമത്തെ ഗോൾ പെഡ്രോ നേടി.രണ്ടാം പകുതിയിൽ വില്യനും പിന്നെ ജിറൗഡും സ്കോർ പട്ടിക പൂർത്തിയാക്കി.