Foot Ball Top News

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചെസ്റ്റർ ഡെർബി;

March 8, 2020

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചെസ്റ്റർ ഡെർബി;

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി.മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം.ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്‌ഥാനത്താണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.യുണൈറ്റഡ് ഇന്ന് ജയിക്കുകയാണെങ്കിൽ അഞ്ചാം സ്ഥാനം ഉറപ്പിക്കാം.ചെൽസി ഇന്ന് തോല്കുകയാണെങ്കിൽ നാലാം സ്ഥാനവും യുണൈറ്റഡിന് നേടാം.

ഇരു ടീമുകളും ഈ സീസണിൽ മൂന്ന് വട്ടം ഏറ്റുമുട്ടി.പ്രീമിയർ ലീഗിൽ വിജയം യുണൈറ്റഡിന് ഒപ്പമായിരുന്നു.എന്നാൽ ഫുട്ബോൾ ലീഗ് കപ്പിൽ യുണൈറ്റഡിനെ സിറ്റി പുറത്താക്കി.ഇരു ടീമുകളും ഇപ്പോൾ ഫോമിലാണ്.പുത്തൻ സൈനിങ്‌ നടത്തിയ ഉണർവിൽ യുണൈറ്റഡ്, മത്സരങ്ങൾ ആധികാരികമായി കളിക്കുന്നുണ്ടിപ്പോൾ.സിറ്റി ആകട്ടെ ഇപ്പോൾ ഫുട്ബോൾ ലീഗ് കപ്പ് നേടുകയും യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്തു.സിറ്റിയുടെ പ്രധാന താരമായ ഡി ബ്രൂയ്നെ ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല.

Leave a comment