Foot Ball Top News

വീണ്ടും വിജയം;ബയേൺ മ്യൂണിക്കിന് പിന്നാലെ ഡോർട്മുണ്ട്;

March 8, 2020

വീണ്ടും വിജയം;ബയേൺ മ്യൂണിക്കിന് പിന്നാലെ ഡോർട്മുണ്ട്;

ഡോർട്മുണ്ടിന് വീണ്ടും വിജയം.മൊൻഷെൻഗ്ലാഡ്ബാഷിനെ ഒന്നിനെതിരെ രണ്ട് ഗോൾ നേടി ഡോർട്മുണ്ട് വിജയം സ്വന്തമാക്കി.ഡോർട്മുണ്ടിന് വേണ്ടി തോർഗൻ ഹസാഡ്,അച്ചറഫ് ഹാക്കിമി എന്നിവർ ഗോൾ നേടിയപ്പോൾ മൊൻഷെൻഗ്ലാഡ്ബ്ഷിന് വേണ്ടി ലാർസ് സ്റ്റിൻഡിൽ സ്കോർ ചെയ്തു.ഇതോടെ ഡോർട്മുണ്ട് തുടർച്ചയായ അഞ്ച് കളികൾ ജയിച്ചു.എവെ മാച്ചുകളിൽ പത്തറാരുള്ള ഡോർട്മുണ്ടിനെ അല്ല ഇന്നലെ കളത്തിൽ കണ്ടത്.

 

എട്ടാം മിനുട്ടിൽ തോർഗൻ ഹസാർസ് ഹലാൻഡ് നൽകിയ പാസിൽ  ഒരു പവർഫുൾ ഷോട്ടിൽ എതിർ ടീമിന്റെ വല കുലുക്കി.ഒരു ഗോൾ മാത്രമേ ആദ്യ പകുതിയിൽ വന്നുള്ളു,എന്നാലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു.രണ്ടാം പകുതിയിൽ മൊൻഷെൻഗ്ലാഡ്ബാഷിന്റെ ആക്രമണം ചെറുക്കാൻ ഡോർട്മുണ്ടിന് നന്നേ പാടുപെടേണ്ടി വന്നു.അതിന്റെ ഫലമായി 50 ആം മിനുട്ടിൽ മൊൻഷെൻഗ്ലാഡ്ബാഷ് ഗോൾ നേടി.മത്സരം സമനിലയിലേക്ക് എടുക്കുമോ എന്ന് സംശയിച്ചപ്പോഴാണ് അച്ചറഫ് ഹാക്കിമി ഡോർട്മുണ്ടിന് വേണ്ടി വിജയ ഗോൾ നേടിയത്.

Leave a comment