മെസ്സിയുടെ ഗോളിൽ ബാഴ്‌സ;ടേബിളിൽ ഒന്നാമതെത്തി മെസ്സിപ്പട
എൽ ക്ലാസിക്കോയിൽ ഏറ്റ തോൽവിയിൽ നിന്ന് കരകയറി ബാഴ്‌സലോണ.റയൽ സോസിഡാഡിനെതിരെ ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം.മെസ്സിയാണ് ബാഴ്സക്ക് വേണ്ടി വിജയ ഗോൾ നേടിയത്.പെനാൽട്ടിയിലൂടെ ആണ് മെസ്സി ഗോൾ നേടിയത്.ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബാഴ്‌സ.ഇന്നത്തെ റയൽ മാഡ്രിഡ് vs റയൽ ബെറ്റിസ് മത്സരം ഇതോടെ നിർണായകമാകും.റയൽ ജയിച്ചാൽ റയലായിരിക്കും ഒന്നാമത്.റയലിന് വിജയം തന്നെ വേണ്ടി വരും .ബാഴ്സയും റയലും ഇപ്പോൾ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഉള്ളത്.
ആർതറിന് പകരം റാകിറ്റിച്ചാണ് ബാഴ്‌സക്ക് വേണ്ടി ഇറങ്ങിയത്.ബ്രത്വൈറ്,മെസ്സി,ഗ്രീസ്‌മാൻ എന്നിവരായിരുന്നു ഇന്നലെ ബാഴ്സയുടെ ഫോർവേഡ് ലൈനപ്പിൽ.ഇന്നലെ ബാഴ്സക്ക് വേണ്ടി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ബ്രത്വൈറ് പിച്ചിൽ അപകടകാരിയായിരുന്നു.മെസ്സിയും ഭ്രാതാവായിറ്റും തമ്മിൽ ചില കോമ്പിനേഷനുകൾ മത്സരം ആവേശകരമാക്കി.ഇരു ടീമുകളും അക്രമിച്ചു കളിച്ചു.ക്യാമ്പ് നൗവിലും ബാഴ്‌സയെ വിറപ്പിച്ചെന്നു റയൽ സോസിഡാഡിന് ധൈര്യത്തോടെ പറയാം.മത്സരം 80 ആം മിനുട്ടുകളിൽ എത്തിയപ്പോൾ ലെ നോർമൻണ്ടിനെതിരെ ഹാൻഡ്ബാൾ.റഫറി പെനാൽറ്റി വിധിച്ചു.ബാഴ്‌സ ക്യാപ്റ്റനായ മെസ്സി പിഷാവോനും കൂടാതെ പന്ത് വലയിലെത്തിച്ചു.






































