വിജയ ട്രാക്കിൽ തിരിച്ചെത്തി ലിവർപൂൾ;സലാ,മാനേ രക്ഷകർ
തുടർ പരാജയങ്ങൾക്ക് ശേഷം വിജയത്തിന്റെ വഴിയെ ലിവർപൂൾ.ഇന്നലെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോൺമൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ലിവർപൂൾ വിജയം നേടി.ലിവർപൂളിന് വേണ്ടി സലായും സാദിയോ മാനേയും ഗോൾ നേടി .ബോൺമൗത്തിന് വേണ്ടി ഗോൾ നേടിയത് കാലം വിൽസനാണ്.വിജയത്തോട് കൂടി ഇംഗ്ലണ്ടിലെ ഹോം മത്സരങ്ങളിൽ തുടർച്ചയായി 22 കളികൾ ജയിച്ചെന്ന ഘ്യാതിയും ലിവർപൂളിന് ലഭിച്ചു.ആൻഫീൽഡിൽ ലിവര്‍പൂളിനെ ഒതുക്കാൻ എത്ര മാത്രം ബുദ്ധിമുട്ടാണെന്ന് കാണിക്കുന്ന മറ്റൊരു റെക്കോർഡാണ് ഇത് .
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ബോൺമൗത്താണ്.ജെഫ് ലെർമ നൽകിയ പാസ് തെറ്റൊന്നും കൂടാതെ വിൽസൺ വലയിലെത്തിച്ചു.ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ ഇതിന് മറുപടി നൽകി.സലാ 25 ആം മിനുട്ടിൽ ലിവര്‍പൂളിനെ സമനിലയിലെത്തിക്കുകയും പിന്നീട് മാനേ 33 ആം മിനുട്ടിൽ ലിവർപൂളിന് കളിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തുകയും ചെയ്തു.അടുത്ത ആഴ്ച അത്ലറ്റികോ മാഡ്രിഡായുള്ള മത്സരമാണ് ലിവർപൂളിന് ഇനി ഉള്ളത്. മത്സരം ആൻഫീൽഡിൽ നടക്കും.






































