എൽ ക്ലാസിക്കോയുടെ ക്ഷീണം മാറ്റാൻ ബാഴ്‌സലോണ :
എൽ ക്ളാസിക്കോയിൽ റയലിനോടേറ്റ തോൽവിയുടെ നാണക്കേട് മാറ്റാൻ ലയണൽ മെസ്സി നയിക്കുന്ന ബാഴ്‌സലോണ ക്യാമ്പനൗവിൽ ഇന്നിറങ്ങും. റിയൽ സോസിഡാഡാണ് എതിരാളികൾ. പോയിന്റ് ടേബിളിൽ ബാഴ്സ രണ്ടാം സ്ഥാനത്താണ്. റയൽ സോസിഡാഡ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് മത്സരം.
ക്വിക്വി സെത്തിയെൻ നയിക്കുന്ന ബാഴ്സ തുടക്കത്തിലേ കല്ലുകടിയായിരുന്നു. അസിസ്റ്റന്റ് കോച്ച് സറാബിയയും കളിക്കാരും തമ്മിലുള്ള പ്രശ്നം, കളിക്കാരും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നം എന്നിങ്ങനെ ബാഴ്‌സയ്ക്ക് പ്രശ്നങ്ങൾക്ക് പഞ്ഞമൊന്നുമില്ല. ഇപ്പോൾ ബാഴ്സയുടെ മിഡ്‌ഫീൽഡർ ആർതർ മെലോ പരിക്കേറ്റ് പുറത്താണ്. ബാഴ്സയുടെ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ അഭാവം ബാഴ്സ എൽ ക്ലാസിക്കോയിൽ നേരിട്ടറിഞ്ഞു. ഇന്ന് ബാഴ്‌സയുടെ ഫോർവേഡ് ലൈനിൽ അൻസു ഫാറ്റിയോ അല്ലെങ്കിൽ ബ്രാത് വൈറ്റോ ഇറങ്ങിയേക്കും.