Foot Ball Top News

കെവിൻ ഡി ബ്രൂയ്നെക്ക് തോളിൽ പരുക്ക്;മാഞ്ചെസ്റ്റർ ഡെർബി കളിച്ചേക്കില്ല

March 5, 2020

കെവിൻ ഡി ബ്രൂയ്നെക്ക് തോളിൽ പരുക്ക്;മാഞ്ചെസ്റ്റർ ഡെർബി കളിച്ചേക്കില്ല

ഈ ആഴ്ച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മാഞ്ചെസ്റ്റർ ഡെർബിക്ക് സിറ്റിയുടെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്‌ന ഇറങ്ങുമോയെന്ന് സംശയം.ഇന്നലെ ഡി ബ്രൂയ്നെ ഷെഫീൽഡായുള്ള മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.മത്സരം മാഞ്ചെസ്റ്റർ സിറ്റി 1 -0 ന് ജയിച്ചിരുന്നു.കെവിന് തോളിൽ പരിക്ക് പറ്റിയിട്ടുണ്ട് ,അദ്ദേഹം എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് കോച്ച് പെപ് ഗാർഡിയോള ഇന്നലത്തെ മത്സരത്തിന് ശേഷം പറഞ്ഞു.

 

ഇന്നലെ ഡി ബ്രൂയ്‌നയുടെ അഭാവത്തിൽ സിറ്റിയുടെ കളി അത്ര മികച്ചതായിരുന്നില്ല.ഇഎഫ്എൽ കപ്പ് ഫൈനലിൽ ആസ്റ്റൺ വിലയുമായുള്ള മത്സരത്തിലും അദ്ദേഹം ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല .ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ്.പ്രീമിയർ ലീഗ് കിരീടം കൈയ്യെത്താ ദൂരത്താണെങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും എഫ്എ കപ്പിലും കെവിൻ ഡി ബ്രൂയ്‌നയുടെ അഭാവം സിറ്റിക്ക് തിരിച്ചടി അയിരിക്കും.

Leave a comment