Foot Ball Top News

എഫ്എ കപ്പ് മാഞ്ചെസ്റ്റർ സിറ്റി ഇന്നിറങ്ങും;അഗ്യൂറോ ഇറങ്ങിയേക്കുമെന്ന് പെപ്

March 4, 2020

എഫ്എ കപ്പ് മാഞ്ചെസ്റ്റർ സിറ്റി ഇന്നിറങ്ങും;അഗ്യൂറോ ഇറങ്ങിയേക്കുമെന്ന് പെപ്

മാഞ്ചെസ്റ്റർ സിറ്റി എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ ഷെഫീൽഡ് വെനസ്‌ഡേക്കെതിരെ.പ്രീമിയർ ലീഗ് കിരീടം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായത് കൊണ്ട് എഫ്എ കപ്പ് നേടാനായിരിക്കും സിറ്റിയുടെ ലക്ഷ്യം.പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ഇന്നലെ ചെൽസിയോട് തോറ്റ് പുറത്തായിരുന്നു.ടോട്ടൻഹാമിനോടേറ്റ പരാജയത്തിന് ശേഷം മാഞ്ചെസ്റ്റർ സിറ്റി തകർപ്പൻ ഫോമിലാണ്.റയൽ മാഡ്രിഡ്,ലെയ്‌സെസ്റ്റർ സിറ്റി എന്നീ മുൻനിര ടീമുകളെ പരാജയപെടുത്തിയതിനാൽ നല്ല ആത്മവിശ്വാസത്തോടായിരിക്കും സിറ്റിയുടെ വരവ്.

ഇന്ത്യൻ സമയം നാളെ രാവിലെ 01:15 നാണ് മത്സരം.മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഷെഫീൽഡ് വെനസ്‌ഡേയുടെ ഹോം ഗ്രൗണ്ടായ ഹിൽസ്‌ബോറോ സ്റ്റേഡിയമാണ്.സിറ്റിയുടെ പ്രധാന താരമായ സെർജിയോ അഗ്യൂറോ ഇറങ്ങിയേക്കും എന്ന് കോച്ച് പെപ് ഗാർഡിയോള പറഞ്ഞു.യുവ താരമായ ലെറോയ് സാനെ ഈ മത്സരത്തിലും ഇറങ്ങിയേക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave a comment