Foot Ball Top News

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെതിരെ ;

March 1, 2020

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെതിരെ ;

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെതിരെ ഇറങ്ങും.എവർട്ടൻ ഹോം ഗ്രൗണ്ട് ഗൂഡിസൺ പാർക്കിലാണ് മത്സരം.പോയിന്റ് ടേബിളിൽ 5 ആം സ്ഥാനത്താണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് ,എവർട്ടൻ 11 ആം സ്ഥാനത്താണ് .ഈ സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.ഇന്ത്യൻ സമയം രാത്രി 07:30 മണിക്കാണ് മത്സരം.

 

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്തണി മാർഷ്യൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ അദ്ദേഹം കളിക്കില്ല എന്ന് ടീം മാനേജ്മെൻറ്റ് തീർച്ചപ്പെടുത്തിയിട്ടുമില്ല  .മാഞ്ചെസ്‌റ്റെർ യുണൈറ്റഡ് തുടർച്ചയായ മൂന്നാം വിജയമാണ് ഈ മത്സരത്തിൽ ലക്ഷ്യം വെക്കുന്നത്.മാഞ്ചെസ്റ്റെർ യുണൈറ്റഡ് യൂറോപ്പ ലീഗിലും പ്രീമിയർ ലീഗിലും ഇപ്പോൾ നല്ല ഫോമിലാണ്.പുതിയ സൈനിംഗുകളായ ബ്രൂണോ ഫെർണാണ്ടസ്,ഇഗാലോ എന്നിവർ ഫോമിലാണ് എന്നുള്ളതും യുണൈറ്റഡിന് ആശ്വാസം പകരുന്നതാണ്.എവർട്ടൻ ആഴ്‌സണലിനോട് പൊരുതി തോറ്റിട്ടാണ് വരുന്നത്.എവർട്ടൻ എഫ്‌സിയുടെ മാനേജർ കാർലോ ആഞ്ചെലോട്ടിയാണ്.അദ്ദേഹം എവർട്ടണിൽ വന്നതിനു ശേഷം ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.

 

Leave a comment