ജാഡൻ സാഞ്ചോയുടെ മികവിൽ ഡോർട്മുണ്ടിന് വിജയം;
ഡോർട്മുണ്ടിന് സ്വന്തം മൈതാനമായ വെസ്റ്റിഫല്ലെൻ സ്‌റ്റേഡിയത്തിൽ എസ്‌സി ഫ്രേയ്‌ബുർഗിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം.ജാഡൻ സാഞ്ചോയാണ് ബൊറൂസ്സിയയ്ക്കു വേണ്ടി ഗോൾ നേടിയത്.പരിക്കിൽനിന്നും മുക്തനായി ബൊറൂസിയ താരം ജൂലിയൻ ബ്രാൻഡഡ് ഇന്നലെ ആദ്യ ഇലവനിൽ ഇറങ്ങി.യുവ താരമായ എർലിങ് ഹാലാൻഡ് ഇന്നലെ ബെഞ്ചിലിരുന്നു.
മത്സരത്തിന്റെ 15 ആം മിനുട്ടിൽ തോർഗൻ ഹസാഡ് നൽകിയ പാസ് ജാഡൻ സാഞ്ചോയ്ക്കു ടാപ്പ് ചെയ്യണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.63 ആം മിനുട്ടിൽ ബൊറൂസിയ കോച്ച് ജോൺ ഫേവരെ ജൂലിയൻ ബ്രാൻഡിന് പകരം എർലിങ് ഹാലാൻഡിനെ ഇറക്കി.വിജയത്തോടെ ഡോർട്മുണ്ട് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തി..ലെപ്സിഗിനും ഡോർട്മുണ്ടിനും 48 പോയിന്റ് വീതമാണുള്ളത്.ഇന്നത്തെ മത്സരത്തിൽ ലെയ്‌പ്‌സിഗ് എഫ്‌സി ബയേർ ലവർക്കുസെനെ നേരിടും.