Foot Ball Top News

പോയിന്റ് ടേബിളിൽ ആറാം തമ്പുരാക്കൻമാരായി ബയേൺ ഒന്നാം സ്ഥാനം തുടരുന്നു;

March 1, 2020

പോയിന്റ് ടേബിളിൽ ആറാം തമ്പുരാക്കൻമാരായി ബയേൺ ഒന്നാം സ്ഥാനം തുടരുന്നു;

ലെവൻഡോസ്‌കി ഇല്ലെങ്കിലും ബയേൺ മ്യൂണിക്കിന് ഗോൾ കണ്ടെത്താൻ വേറെ കളിക്കാർ ഉണ്ടെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ. ഹോഫൻഹെയ്‌മിനെതിരെ എതിരില്ലാത്ത ആറ് ഗോളിനാണ് ബയേൺ വിജയം.ലെവൻഡോസ്‌കിക്ക് പകരം യുവ താരം ജോഷുവ സിർക്സീയാണ് ഇന്നലെ കളത്തിലിറങ്ങിയത്.ലെവൻഡോസ്‌കിക്ക് പകരം കളിക്കാൻ തനിക്കാവുമെന്ന് തെളിയിക്കുകയും ചെയ്തു.

 

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ സെർജി ഗ്നാബ്രി ബയേൺ മ്യൂണിക്കിനായി ഗോൾ നേടി.മത്സരത്തിന്റെ ആദ്യ പകുതിയിൽ 4 -0ന് ബയേൺ മുന്നിട്ട് നിൽക്കുകയായിരുന്നു.ബയേൺ മ്യൂണിക്കിനായി സർജി ഗ്നാബ്രി, ജോഷുവ സിർക്സീ,ജോഷുവ കിമ്മിച്,ലിയോൺ ഗോറാറ്സ്കാ എന്നിവർ ഓരോ ഗോൾ വീതവും ഫിലിപ്പെ കൂട്ടിൻഹോ രണ്ട് ഗോളുകളും നേടി.ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഫിലിപ്പെ കൂട്ടിൻഹോയാണ് കളിയിലെ താരം.വിജയത്തോടെ ബയേൺ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം സുദൃഢമാക്കി.

Leave a comment