പ്രീമിയർ ലീഗിൽ ഇന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ ലാംപാർടിന്റെ ചെൽസി ;
പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി എഫ്സി ഇറങ്ങും.ബോൺമൗത്താണ് എതിരാളികൾ.ബോൺമൗത് പോയിന്റ് ടേബിളിൽ 16 സ്ഥാനത്താണെങ്കിലും ചെൽസിക്ക് ഇത് അഭിമാന പ്രശ്നമാണ്.
ഈ സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അവർക്ക് സ്വന്തം കാണികളുടെ മുന്നിൽ തോൽക്കാനായിരുന്നു വിധി.അതിന് പകരം വീട്ടാൻ ഫ്രാങ്ക് ലംപാർടിന് കിട്ടിയ സുവാരണാവസരമാണ് ഇത്.ചാമ്പ്യൻസ് ലീഗിൽ ബയേൺ മുനിക്കിനോട് 3-0 ന് തോറ്റ ചെൽസി ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായിരിക്കും ലംപാർടിന്റെ ശ്രമം.ചെൽസി താരങ്ങളായ ട്ടാമി എബ്രഹാം ,കാന്റെ ,പുലിസിച് എന്നിവർ പരിക്കിന്റെ പിടിയിലാണ്.ട്ടാമി അബ്രഹാമിന്റെ അഭാവത്തിൽ മുന്നേറ്റ നിര നയിക്കുന്നത് ഒലിവർ ജിറൂദ് ആയിരിക്കും.ഡീൻ കോർട്ടിൽ ഇന്ത്യൻ സമയം രാത്രി 08:30 ക്കാണ് മത്സരം.






































