Foot Ball Top News

റയലിന് തോൽവി;സിദാനെ പൂട്ടി പെപ് ഗാർഡിയോള

February 27, 2020

റയലിന് തോൽവി;സിദാനെ പൂട്ടി പെപ് ഗാർഡിയോള

സാന്തിയാഗോ ബെർണാബുവിൽ റയലിന് തോൽവി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചെസ്റ്റെർ സിറ്റിയുടെ വിജയം.റയലിനായി ഗോൾ നേടിയത് ഇസ്‌കോയാണ് .മാഞ്ചെസ്റ്റെർ സിറ്റിക്ക് വേണ്ടി ഗബ്രിയേൽ ജെസുസ്,കെവിൻ ഡി ബ്രൂയ്നെ എന്നിവർ ഗോൾ നേടി.രണ്ടാം പാദം മാർച്ച് 18 ന് മാഞ്ചെസ്റ്റെർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കും.സെർജിയോ റാമോസ് റെഡ് കാർഡ് കണ്ട് പുറത്തായതും റയൽ മാഡ്രിഡ് കോച്ച് സിദാന് തലവേദനയാകും.

ലോകത്തിലെ തനെ മികച്ച മാനേജർമാരായ സിദാനും പെപ് ഗാർഡിയോളയും ഏറ്റുമുട്ടുന്നത് ലോക ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പെപ് ഗാർഡിയോളക് റയൽ മാഡ്രിഡിനെതിരെ മികച്ച റെക്കോർഡാണ് ഇത് വരെ ഉള്ളത്.മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.60 ആം മിനുട്ടിൽ ഇസ്കോ റയലിനെ മുന്നിലെത്തിച്ചു.78 ആം മിനുട്ടിൽ ഡിബ്രൂയ്നെയുടെ പാസിൽ ഗബ്രിയേൽ ജെസുസ് മാഞ്ചെസ്റ്റെർ സിറ്റിക്കായി സമനില പിടിച്ചു.സ്റ്റെർലിംഗിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി ഡി ബ്രൂയ്നെ പിഴവൊന്നും കൂടാതെ വലയിലെത്തിച്ചു.86 ആം മിനുട്ടിൽ ജെസ്യൂസിനെ ഫൗൾ ചെയ്തതിന് റാമോസ് റെഡ് കാർഡ് കണ്ടു പുറത്തായി.രണ്ടാം പാദത്തിൽ റാമോസ് ഉണ്ടായിരിക്കുകയില്ല.

Leave a comment