ബാഴ്‌സയെ സമനിലയിൽ കുരുക്കി നാപ്പോളി;ഗ്രീസ്‌മാൻ ഗോളിൽ ബാഴ്‌സലോണ
ബാഴ്‌സയുടെ എവേ മാച്ചിലെ മോശം ഫോം കോച്ച് സെത്തിയെന് തലവേദനയാകുന്നു.ഇന്നലെ സാൻ പാവോളോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്കോർ ലൈൻ 1 -1 .നാപ്പോളിക്ക് വേണ്ടി ഡ്രൈസ് മെർറ്റൻസ് ഗോൾ നേടിയപ്പോൾ ബാഴ്‌സയ്ക്ക് വേണ്ടി ഗ്രീസ്‌മാൻ ഗോൾ കണ്ടെത്തി.മത്സരത്തിൽ അർതുറോ വിദാൽ റെഡ് കാർഡ് കണ്ട് പുറത്തായത് രണ്ടാം പാദത്തിൽ ബാഴ്‌സയ്ക്ക് തലവേദന സൃഷ്ടിച്ചേക്കാം.

മത്സരത്തിൽ ബാഴ്‌സ പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും രണ്ട് ഷോട്സ് ഓൺ ടാർഗറ്റ് പായിക്കാനേ അവർക്ക് ആയുള്ളൂ.യൂറോപ്യൻ മത്സര പരിചയം ഉള്ള ഒരു ഫോർവേഡിന്റെ അഭാവം മത്സരത്തിലുടനീളം അനുഭവപെട്ടു.സെർജിയോ ബുസ്കെസ്റ്സ് ആണ് മത്സരത്തിന്റെ മാൻ ഓഫ് ദി മാച്ച്.രണ്ടാം പാദം മാർച്ച് 19 ന് ക്യാമ്പ് നൗവിൽ വെച്ച് നടക്കും