Foot Ball Top News

സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ആര് നേടും;ചെൽസിയും ബയേൺ മ്യൂണിക്കും നേർക്കുനേർ

February 25, 2020

സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ആര് നേടും;ചെൽസിയും ബയേൺ മ്യൂണിക്കും നേർക്കുനേർ

സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ബ്ലൂസ് vs ബവേറിയൻസ് പോരാട്ടം.ഇന്ത്യൻ സമയം 1:30 നാണ് മത്സരം.ടോട്ടൻഹാം എഫ്‌സി യെ തോൽപിച്ച ചെൽസി നല്ല ആത്മവിശ്വാസത്തിലാണ്.ഫ്രാങ്ക് ലാംപാർഡ് പത്ര സമ്മേളനത്തിൽ ബയേൺ മ്യൂണിക്ക് എഫ്‌സിയുടെ പ്രകടന മികവിനെ കുറിച്ച് പുകഴ്ത്തി പറഞ്ഞു.എന്നാൽ ബയേൺ മ്യൂണിക്കിനെ അട്ടിമറിക്കാനുള്ള ശക്തി തന്റെ ടീമിനുണ്ടെന്നും ലംപാർഡ് കൂട്ടിച്ചേർത്തു.

ചെൽസി താരമായ പെഡ്രോ റോഡ്രിഗസ്സ് ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് ചെൽസി ടീം അധികൃതർ അറിയിച്ചു.കാന്റെ ,പുലിസിച്ഛ് എന്നിവർ പരിക്ക് മൂലം സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.ബയേൺ ടീമിൽ നിക്‌ളാസ് ഷൂലെ,ഇവാൻ പെരിസിച് എന്നിവർ പരിക്കിന്റെ പിടിയിലാണ്.ഇന്നത്തെ മത്സരത്തിൽ ബയേൺ ടമ്യൂണിക്കിലെ മിഡ്‌ഫീൽഡേഴ്‌സ് ജോഷുവാ കിമ്മിച് , തിയാഗോ അല്ലകാൺട്രയും ചെൽസി മിഡ്‌ഫീൽഡേഴ്‌സായ ജോർജിൻഹോ ,കോവാസിക് തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഇത്.

 

Leave a comment