ഇറ്റലിയിൽ കൊറോണ ഭീതിക്കിടയിൽ ബാഴ്സ vs നാപോളി;ചാമ്പ്യൻസ് ലീഗിൽ കന്നിയങ്കം കുറിക്കാൻ ക്വിക്കി സെത്തിയെൻ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാട്ടറിൽ ബാഴ്സ നാപ്പോളിക്കെതിരെ.ഇന്ത്യൻ സമയം നാളെ രാവിലെ 1:30ന് നാപ്പോളി ഹോം ഗ്രൗണ്ടായ സാൻ പാവോലയിൽ വെച്ചാണ് മത്സരം.ബാഴ്സയുടെ റൈറ്റ് ബാക്കായ സെർജി റോബർട്ടോ പരിക്ക് പറ്റി പുറത്തായത് ബാഴ്സയ്ക്ക് വലിയ തിരിച്ചടിയാണ്.
എവേ മത്സരങ്ങളിൽ ബാഴ്സയുടെ മോശം റെക്കോർഡ് നാപ്പോളിക്ക് പ്രതീക്ഷ നൽകുന്നതാണ്.ബാഴ്സയുടെ സ്ക്വാഡ് ലിസ്റ്റിൽ നിന്നും സെർജി റോബർട്ടോയെ ഒഴിവാക്കി.പുതിയ സൈനിംഗ് ആയ മാർട്ടിൻ ബ്രാത്തവൈറ്റ് സ്ക്വാഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാഴ്സ കോച്ചായ സെത്തിയെൻറെ കന്നി ചാമ്പ്യൻസ് ലീഗ് പോരാട്ടമാണിത്.അദ്ദേഹം തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ തന്റെ എങ്ങനെ ടീമിനെ അണിനിരത്തും എന്നതും ശ്രദ്ദേയമായിരിക്കും.ഇറ്റലിയിൽ കൊറോണ ഭീതി ജനങ്ങൾക്കിടയിൽ പടരുന്നുണ്ട്.നാപ്പോളി താരമായ കാലിഡോ കൂലിബാലി പരിക്കിനെ തുടർന്ന് പുറത്താണ്.






































