Foot Ball Top News

മാഞ്ചെസ്റ്റർ യുണൈറ്റഡിന് വിജയം;പോയിന്റ് ടേബിളിൽ അഞ്ചാമത്

February 24, 2020

മാഞ്ചെസ്റ്റർ യുണൈറ്റഡിന് വിജയം;പോയിന്റ് ടേബിളിൽ അഞ്ചാമത്

ഇന്നലെ ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ മാഞ്ചെസ്റ്റെർ യുണൈറ്റഡിന് അനായാസ വിജയം.എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം.വിജയത്തോട് കൂടി മാഞ്ചെസ്റ്റെർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാമതായി.ബ്രൂണോ ഫെർണാണ്ടസ്,ആന്റണി മാർഷ്യൽ,മേസൺ ഗ്രീൻവുഡ്‌ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

 

 

 

മത്സരത്തിന്റെ 42 ആം മിനുട്ടിൽ പന്തുമായെത്തിയ ബ്രൂണോ ഫെര്ണാണ്ടസിനെ ഗോളി ബെൻ ഫോസ്റ്റർ ഫൗൾ ചെയ്തതോടെ പെനാൽട്ടി അനുവദിച്ചു.പെനാൽട്ടി കിക്ക്‌ എടുത്ത ബ്രൂണോ ഫെർണാണ്ടസ് പിഴവൊന്നും കൂടാതെ പന്ത് വലയിലെത്തിച്ചു.53ആം മിനുട്ടിൽ ആന്തണി മാർഷ്യൽ തൊടുത്ത ഷോട്ട് ബെൻ ഫോസ്റ്റർ തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്തിനെ മാർഷ്യൽ ഗോളിയെ കാഴ്ച കാരനാക്കി തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്തു ഗോൾ നേടി.75 ആം മിനുട്ടിൽ ഗ്രീൻവുഡ്‌ തുടങ്ങിയ കൗണ്ടർ അറ്റാക്കിൽ ആയിരുന്നു അടുത്ത ഗോൾ.പന്ത് ലഭിച്ച ബ്രൂണോ ഫെർണാണ്ടസ് ഗ്രീൻവുഡിന് തിരികെ നൽകി .ഗ്രീൻവുഡിന്റെ ഷോട്ട് ലക്ഷ്യം കണ്ടു.

Leave a comment