എസി മിലാനെ സമനിലയിൽ കുരുക്കി ഫിയോറെന്റീന;
ഇന്ന് രാവിലെ ആർട്ടെമിയോ ഫ്രാഞ്ചിയിൽ നടന്ന എസി മിലാൻ-ഫിയോറെന്റീന മത്സരത്തിൽ സമനില.സ്കോർ 1 -1 .എസി മിലാന് വേണ്ടി ഗോൾ സ്കോർ ചെയ്തത് ആന്റെ റെബിക് ആണ്.ഫിയോറെന്റീനയ്ക്ക് വേണ്ടി എറിക് പുൾഗർ ഗോൾ നേടി.
മത്സരത്തിന്റെ 34ആം മിനുട്ടിൽ സ്ലാട്ടൻ ഇബ്രാഹിമോവിച് ഗോൾ നേടിയെങ്കിലും വാർ അനുവദിച്ചില്ല.ഗോളിന്റെ ബിൽഡ് അപ്പിൽ സ്ലാട്ടന്റെ കൈയിൽ പന്ത് കൊണ്ടത് വ്യക്തമായി റീപ്ലെകളിൽ കണ്ടു.ആദ്യ പകുതി ഗോൾ രഹിത സമനിലയായിരുന്നു.രണ്ടാം പകുതിയിൽ,56ആം മിനുട്ടിൽ ബോക്സിലേക്ക് വന്ന പന്ത് ചെസ്റ്റിൽ ട്രാപ് ചെയ്തു ക്ലിയർ ചെയ്യാനുള്ള എം കാസറീസിന്റെ ശ്രമം പാളി.കിട്ടിയ അവസരത്തിൽ ക്രോയേഷ്യൻ താരമായ ആന്റെ റെബിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി ഗോൾ നേടി.62ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിനെ ഫൗൾ ചെയ്തതിന് ഡൽബർട് ഹെൻറിക്ന് റെഡ് കാർഡ് ലഭിച്ചു.82 ആം മിനുട്ടിൽ കുർട്ടോണേയെ ഫൗൾ ചെയ്തതിനു ഫിയോറെന്റീനക്ക് പെനാൽട്ടി ലഭിച്ചു. പെനാൽറ്റി കിക്ക് എറിക് പുൾഗർ വലയില്ലെത്തിച്ചു.സ്കോർ 1-1.






































