Foot Ball Top News

റയലിനെ തോൽപ്പിച്ച് ലെവാന്തെ;ഒന്നാം സ്ഥാനം നഷ്ടമായി റയൽ മാഡ്രിഡ്

February 23, 2020

റയലിനെ തോൽപ്പിച്ച് ലെവാന്തെ;ഒന്നാം സ്ഥാനം നഷ്ടമായി റയൽ മാഡ്രിഡ്

ഇന്ന് സ്പാനിഷ് ലാലിഗയിൽ നടന്ന മത്സരത്തിൽ റയലിന് ഞെട്ടിയ്ക്കുന്ന തോൽവി.സിയൂറ്റാറ്റ് ഡി വാലെൻസിയിൽ നടന്ന മത്സരം ലെവാന്തെ 1 -0 ന് വിജയിച്ചു.ലെവാന്തെക്ക് വേണ്ടി ഗോൾ നേടിയത് ലൂയിസ് മൊറാലസ് ആണ്.തോൽവിയോടെ തങ്ങളുടെ ഒന്നാം സ്ഥാനം അവർക്ക് നഷ്ടമായി.

 

റയൽ കോച്ച് സിദാൻ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് കളിക്കാനിറഞ്ഞിയത്.റയൽ സൂപ്പർ താരം ഈഡൻ ഹസാർഡ് ആദ്യ ഇലവനിൽ ഇടം കണ്ടു.മത്സരത്തിൽ ഉടനീളം റയൽ ആക്രമിച്ചു കളിച്ചെങ്കിലും ഫലം കണ്ടില്ല.ഇതിനടയ്ക്ക് ബെൻസിമയ്ക്ക് ലഭിച്ച മികച്ച ഒരവസരം സ്കോർ ചെയ്യാൻ പറ്റാത്തതും റയലിന് തിരിച്ചടിയായി.ആദ്യ പകുതി സ്കോർ 0-0.മത്സരത്തിന്റെ 79 ആം മിനുട്ടിൽ ലൂയിസ് മൊറാലസ് നിക്കോളാസ് വുക്സ്‌വിക്ക് നൽകിയ പാസിൽ തന്റെ ഇടം കാല് കൊണ്ടുള്ള ഷോട്ടിൽ പന്ത് പോസ്റ്റിന്റെ നിയർ എൻഡിൽ ചെന്ന് പതിച്ചു.തോൽവിയോടെ സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് രണ്ടാമതെത്തി ബാഴ്‌സയാണ് ഒന്നാമത്.

Leave a comment