Foot Ball Top News

1000 സീനിയർ മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ;സ്പാലിനെ മറികടന്ന് ജുവെന്റസ്

February 23, 2020

1000 സീനിയർ മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ;സ്പാലിനെ മറികടന്ന് ജുവെന്റസ്

തന്ടെ 1000 സീനിയർ മത്സരങ്ങൾ പൂർത്തിയാക്കി റൊണാൾഡോ. ഈ മത്സരത്തിലും റൊണാൾഡോ ഗോൾ സ്കോർ ചെയ്തു.പവോലോ മാസയിൽ നടന്ന മത്സരത്തിൽ ജുവെന്റസ് 2-1 ന് സ്പാലിനെ മറികടന്നു.ജുവെന്റസിനു വേണ്ടി ആരോൺ രാംസേയ് രണ്ടാം ഗോൾ നേടി.സ്പാലിന് വേണ്ടി ഗോൾ നേടിയത് ആൻഡ്രിയ പെറ്റാഗ്‌നയാണ്.

മത്സരത്തിന്റെ 39 ആം മിനുട്ടിൽ ജുവാൻ ക്യൂഡ്രാഡോ നൽകിയ ലോ ക്രോസ്സ് റൊണാൾഡോ ഒരു പിഴവും കൂടാതെ വലയിലെത്തിച്ചു.സെക്കൻഡ് ഹാൾഫിൽ കിലെനിക്ക് പകരം ഡിലൈറ് ഇറങ്ങി.മത്സരത്തിന്റെ 60 ആം മിനുട്ടിൽ ഡിബാല നൽകിയ പാസിൽ ആരോൺ രാംസെയ് ഗോളിയുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്‌ത്‌ ഗോൾ നേടി.69 ആം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ആൻഡ്രിയ പെറ്റാഗ്‌ന പന്ത് വലയിലെത്തിച്ചു.സ്കോർ 2 -1 .വിജയത്തോടുകൂടി ജുവെന്റസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.

Leave a comment