Foot Ball Top News

മിശിഹാ അവതരിച്ചു;ബാഴ്സക്ക് മിന്നും ജയം

February 23, 2020

മിശിഹാ അവതരിച്ചു;ബാഴ്സക്ക് മിന്നും ജയം

ഇന്നലെ രാത്രി ക്യാമ്പ്നൗവിൽ നടന്ന ബാഴ്‌സ – ഐബർ മത്സരത്തിൽ മെസ്സി ബാഴ്സക്ക് വേണ്ടി മിശിഹായായി അവതരിച്ചു.ഫലം ബാഴ്‌സക്ക് 5 -0 ന് ഉജ്വല വിജയം. മെസ്സി ബാഴ്‌സക്ക് വേണ്ടി നാല് ഗോളുകൾ നേടി.ആർതർ മെലോ ബാഴ്‌സക്ക് വേണ്ടി അഞ്ചാമത്തെ ഗോൾ നേടി.

ബാഴ്സയുടെ കോച്ച് സെത്തിയെൻ ഡിജോങ്ങിനെ ആദ്യ ഇലവനിൽ ഇറക്കാത്തത് ശ്രദ്ദേയമായി.പകരം റാകിറ്റിച്ചിന് അവസരം നൽകി.അൻസു ഫാറ്റിക്കും അദ്ദേഹം വിശ്രമം നൽകി.അർതുറോ വിദാൽ ആദ്യ ഇലവനിൽ ഇടം കണ്ടു.14 ആം മിനുട്ടിൽ റാക്കിറ്റിച് നൽകിയ പന്ത് കൊണ്ട് മെസ്സി ഡിഫെൻഡേഴ്സിനെ മറികടന്ന് ഗോൾ നേടി.37 ആം മിനുട്ടിൽ വിദാൽ നൽകിയ പാസ് മറിച്ചൊന്നും ചിന്തിക്കാതെ മെസ്സി വലയിലേക്ക് പായിച്ചു.ഫസ്റ്റ് ഹാൾഫിൽ തന്നെ മെസ്സി ഹാട്രിക്ക് നേടി.72 ആം മിനുട്ടിൽ ഗ്രെയ്‌സ്‌മാനെ പിൻവലിച്ചു ബ്രാത്വയ്റ്റിനെ ഇറക്കി .തുടക്കം ഗംഭീരമാക്കി അദ്ദേഹം 2 അസ്സിസ്റ് നൽകി .ബാഴ്സയുടെ നാലാമത്തെ ഗോളും ആർതർ നേടിയ അഞ്ചാം ഗോളും അസ്സിസ്റ് ചെയ്തത് ബ്രാത്വയ്റ്റാണ്.

Leave a comment