ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് ലെവാന്തെക്കെതിരെ ;തോറ്റാൽ ഒന്നാം സ്ഥാനം നഷ്ടമായേക്കാം
ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് തങ്ങളുടെ 25 ആം മത്സരത്തിന് ഇറങ്ങും. ലെവാന്തെയാണ് എതിരാളികൾ.മത്സരം ഇന്ത്യൻ സമയം നാളെ രാവിലെ 1:30 മണിക്ക് ലെവാന്തെയുടെ ഹോം ഗ്രൗണ്ട് സിയൂറ്റാറ് ഡി വാലെൻസിയിൽ നടക്കും.
റയൽ മാഡ്രിഡ് ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.മത്സരം വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്തിരിക്കാം.എതിരാളികളായ ബാഴ്‌സ തൊട്ട് പുറകെയുണ്ട്.റയൽ സ്‌ക്വാഡിൽ നിന്ന് ജോവിക്ക്,റോഡ്രിഗോ,ഗാരെത് ബെയ്ൽ എന്നിവരെ ഒഴിവാക്കി.റയൽ മാഡ്രിഡ് സൂപ്പർതാരം ഹസാർഡിലാവും ആരാധകരുടെ പ്രതീക്ഷ.ലെവാന്തെ എഫ്‌സി പോയിന്റ് ടേബിളിൽ 13 ആം സ്ഥാനത്താണ്.റോബർട്ട് പിയർ ,ഇവാൻ ലോപ്പസ്,ഹെർനാനി എന്നിവർ പരിക്കിന്റെ പിടിയിലാണ്.സ്വന്തം തട്ടകത്തിൽ റയലിനെ പിടിച്ചു കെട്ടാൻ ആവും എന്നാണ് ലെവാന്തെയുടെ പ്രതീക്ഷ.റയലിന് അടുത്ത ആഴ്ച്ച മാഞ്ചെസ്റ്റെർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരമുണ്ട്.അതിനാൽ സിദാന് റയൽ സ്‌ക്വാഡിനെ വിലയിരുത്താൻ പറ്റിയ അവസരമായിരിക്കും ഇത്.






































