ഇറ്റാലിയൻ സീരി എയിൽ ഇന്ന് ജുവന്റസിനും എസി മിലാനും മത്സരം ;റൊണാൾഡോ തന്റെ കരിയറിലെ 1000 സീനിയർ മത്സരം തികക്കുന്നു.
ഇറ്റാലിയൻ സീരി എയിൽ ഇന്ന് പോയിന്റ് ടേബിളിൽ ഒന്നാമതിരിക്കുന്ന ജുവെന്റസ് അവസാന സ്ഥാനക്കാരായ സ്പാലിനെ നേരിടും.മത്സരം സ്പാൽ ഹോം ഗ്രൗണ്ടായ പവോലോ മാസാ സ്‌റ്റേഡിയത്തിൽ നടക്കും.ഇന്ത്യൻ സമയം രാത്രി 10:30 ക്കാണ് മത്സരം.മറ്റൊരു മത്സരത്തിൽ എസി മിലാൻ എസിഎഫ് ഫിയോറെന്റീനയെ നേരിടും.ഇന്ത്യൻ സമയം നാളെ രാവിലെ 1:15 ന് ഫിയോറെന്റീന ഹോം ഗ്രൗണ്ട് ആർട്ടെമിയോ ഫ്രാഞ്ചി സ്‌റ്റേഡിയത്തിൽ നടക്കും.
ജുവെന്റസ് താരം റൊണാൾഡോ തന്റെ കരിയറിലെ 1000 സീനിയർ മത്സരം തികയ്ക്കാൻ പോകുന്നു എന്ന ഘ്യാതിയും ഈ മത്സരത്തിനുണ്ട്.മിറാലേം ജാനിക്ക് , ഡഗ്ലസ് കോസ്റ്റ എന്നിവർ പരിക്കേറ്റു പുറത്താണ്.ബൊന്നുചി സസ്പെന്ഷനിലാണ്.പുറം വേദന മൂലം ഗോൺസാലോ ഹിഗുയിൻ സ്‌ക്വാഡ് ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടില്ല.അഞ്ച് എസി മിലാൻ താരങ്ങൾ പരിക്കേറ്റു സ്‌ക്വാഡ് ലിസ്റ്റിൽ നിന്ന് പുറത്താണ്.എസി മിലാൻ താരങ്ങൾ പരിക്കേറ്റു സ്‌ക്വാഡ് ലിസ്റ്റിൽ നിന്ന് പുറത്താണ്.എസി മിലാൻ ആരാധകരുടെ പ്രതീക്ഷ ഇബ്രാഹിമോവിച്ചിലാണ്.






































