Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി;ആശാനെതിരെ ശിഷ്യൻ

February 22, 2020

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി;ആശാനെതിരെ ശിഷ്യൻ

പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാം എഫ്‌സിക്കെതിരെ ചെൽസി എഫ്‌സി .ഇന്ത്യൻ സമയം 6 മണിക്ക് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാൻഫോർഡ് ബ്രിഡ്ജിലാണ് മത്സരം.ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ടോട്ടൻഹാം എഫ്‌സി കോച്ച് ഹോസെ മൊറിൻഹോ തന്റെ ശിഷ്യനായ ഫ്രാങ്ക് ലാംപാർടിനെതിരെ മത്സരിക്കും.ഇരുവരും ചെൽസിയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു.

 

ടോട്ടൻഹാം എഫ്‌സി താരങ്ങൾ പലരും പരിക്കിന്റെ പിടിയിലാണ്.ഹാരി കെയ്ൻ ,സോൺ ഹ്യുങ് മിൻ ,സിസോക്കോ എന്നിവർ പരിക്കിലാണ് .ചെൽസി താരമായ കാന്റെ പരിക്കിന്റെ പിടിയിലാണ്.ചെൽസി പോയിന്റ് ടേബിളിൽ 4ആം സ്ഥാനത്താണ്,ടോട്ടൻഹാം തൊട്ടുപുറകേ 5ആം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തിലെ വിജയി 4 ആം സ്ഥാനത്തേക്ക് കയറും.ആശാനും ശിഷ്യനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ കടലാസിലെ കരുത്തർ ചെൽസി തന്നെ.

Leave a comment