ബയേണിന് വിജയം ;പൊരുതി തോറ്റ് പാഡർബോൺ
അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന് വിജയം.സ്കോർ ലൈൻ 3-2 .പൊരുതി തോറ്റാണ് പാഡർബോൺ മടങ്ങിയത്.ബയേൺ മ്യൂണിക്കിന് വേണ്ടി ലെവൻഡോസ്‌കി ഇരട്ട ഗോൾ നേടി.സെർജി ഗണാബ്‌രിയാണ് ബയേൺ മ്യൂണിക്കിന് വേണ്ടി ആദ്യ ഗോൾ നേടിയത്.
ബയേണിലെ ചില താരങ്ങൾ പരിക്ക് പറ്റുകയും മറ്റു ചിലർ സസ്പെന്ഷനിൽ ആണെങ്കിലും കോച്ച് ഹാൻസി ഫ്ലിക്ക് മികച്ച ടീമിനെ തന്നെ ആണ് കളിപ്പിച്ചത്.25ആം മിനുട്ടിൽ കോരേണ്ടിൻ ടോളിസോ നൽകിയ പാസ് സെർജി ഗണാബ്‌രി പോസ്റ്റിന്റെ ഒരു മൂലയിലേക്ക് പായിച്ചു.എന്നാൽ പാഡർബോൺ 44ആം മിനുട്ടിൽ ഡെന്നിസ് സർബീനയിലൂടെ മറുപടി നൽകി.സെക്കൻഡ് ഹാഫിൽ ഗോൾ രഹിത സമനിലയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച മത്സരം ചൂടുപിടിച്ചത് 70 ആം മിനുട്ടിൽ ഗണാബ്‌രിയുടെ അസിസ്റ്റിൽ ലെവൻഡോസ്‌കി ഗോൾ നേടിയപ്പോഴാണ്.75 ആം മിനുട്ടിൽ സ്വെയ്ൻ മൈക്കിൾ ഗോൾ നേടി സമനില പിടിച്ചു.എന്നാൽ 88 ആം മിനുട്ടിൽ സെർജി ഗണാബ്‌രിയുടെ ലോ ക്രോസിൽ ലെവൻഡോസ്‌കി ഗോൾ നേടി ബയേണിനെ വിജയത്തിലെത്തിച്ചു.വിജയത്തോട് കൂടി ബയേൺ ബുണ്ടസ്‌ലിഗയിൽ ഒന്നാം സ്ഥാനം നിലനിർത്തി.