അയാക്സിന് ഇതെന്തു പറ്റി ;വീണ്ടും തോൽവി
അജാക്സ് ആംസ്റ്റർഡാമിനെ തോൽപ്പിച്ച് ഗെറ്റാഫെ സിഫ്.അജാക്സിന് ഈ സീസണിൽ കഴിഞ്ഞ സീസണിലെ ഫോം നിലനിർത്താൻ പറ്റുന്നില്ല.അവർ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായാണ് പുറത്തായത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗെറ്റാഫെയുടെ വിജയം.മത്സരം ഗെറ്റാഫെ ഹോം ഗ്രൗണ്ടായ കൊളീസിഎം അൽഫോൻസോ പെരെസിൽ ആണ് നടന്നത്.അടുത്ത ആഴ്ചയിൽ രണ്ടാം പദം ആംസ്റ്റർഡാം അരീനയിൽ അരഞ്ഞേറും.
കളിയുടെ സമസ്ത മേഖലകളിലും ഗെറ്റാഫെ ആധിപത്യം പുലർത്തി.അജാക്സിന് പോസ്റ്റിലേക് ഒരു ഷോട്ട് പോലും അക്കൗണ്ടിൽ ഇല്ല.ഗെറ്റാഫെ താരമായ ഡെയ്വേഴ്സൺ 37ആം മിനുട്ടിൽ ഗോൾ നേടി.മത്സരം തീരാനിരിക്കെ കെന്നഡി തങ്ങളുടെ ലീഡ് നില രണ്ടാക്കി ഉയർത്തി.കഴിഞ്ഞ സീസണിൽ അവരുടെ പ്രധാനപ്പെട്ട താരങ്ങൾ പോയതിന് ശേഷം അജാക്സിന്റെ ഫോം ആശങ്കാവഹമാണ്.എന്നാൽ അവരുടെ ലീഗിൽ ഇപ്പോഴും അവർ തന്നെ ആണ് ഒന്നാമത്.






































