Foot Ball Top News

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32 ;ചെകുത്താന്മാരെ സമനിലയിൽ പൂട്ടി ക്ലബ്ബ് ബ്രൂജ്

February 21, 2020

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32 ;ചെകുത്താന്മാരെ സമനിലയിൽ പൂട്ടി ക്ലബ്ബ് ബ്രൂജ്

യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന റൗണ്ട് ഓഫ് 32യിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കി ബെൽജിയൻ ക്ലബ് ബ്രൂജ്.ക്ലബ് ബ്രൂജിന്റെ ഹോം ഗ്രൗണ്ടായ ജാൻ ബ്രെയ്‌ഡൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി.

 

 

 

15 ആം മിനുട്ടിൽ മിഗ്നോലെറ്റ് നൽകിയ ലോങ്ങ് ബോൾ വരുതിയിൽ വരുത്തി ഇമ്മാനുവൽ ബൊനവന്റ്‌റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളി സെർജിയോ റൊമേറോയുടെ മുകളിലൂടെ ചിപ്പ് ചെയ്തു പോസ്റ്റിലെത്തിച്ചു.മത്സരത്തിന്റെ 35ആം മിനുട്ടിൽ ചെറിയ ഒരു അബദ്ധത്തിൽ കിട്ടിയ അവസരം ആന്റണി മാർഷ്യൽ ഗോൾ ആക്കി.സ്കോർ 1 -1 .അടുത്ത വെള്ളിയാഴ്ച ഈ മത്സരത്തിന്റെ സെക്കൻഡ് ലെഗ് ഓൾഡ് ട്രാഫൊർഡിൽ നടക്കും.

Leave a comment