Foot Ball Top News

ടോട്ടൻഹാമിന്‌ ലിപ്‌സിഗിന്റെ ഷോക്ക് ടട്രീറ്റ്മെന്റ്.വെർനെർ ഗോളിൽ ലെപ്‌സിഗിന് ജയം

February 20, 2020

ടോട്ടൻഹാമിന്‌ ലിപ്‌സിഗിന്റെ ഷോക്ക് ടട്രീറ്റ്മെന്റ്.വെർനെർ ഗോളിൽ ലെപ്‌സിഗിന് ജയം

ടോട്ടൻഹാമിനെ തോൽപ്പിച്ച് ആർബി ലെപ്‌സിഗ് .ഇന്നലെ നടന്ന മത്സരത്തിൽ കളിയുടെ സമസ്‌ത മേഖലകളിലും ടോട്ടൻഹാമിനുമേൽ ആധിപത്യം സ്ഥാപിച്ചു വിജയം നേടാൻ ലെപ്‌സിഗിനായി .ലെപ്‌സിഗിനായി വിജയ ഗോൾ നേടിയത് ടിമോ വെർണറാണ്.ഹ്യൂഗോ ലോറിസാണ് കളിയിലെ താരം.

വാശിയേറിയ മത്സരത്തിൽ പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായത് ടോട്ടൻഹാമിന്‌ തിരിച്ചടിയായി.അര്ജന്റീനിയൻ താരം ജിയോവാനി ലോ സെൽസോ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം കണ്ടെത്തി.എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഹീറോയായത് ഹ്യൂഗോ ലോറിസ് ആണ്.ഗോളുകൾ ഉറപ്പിക്കാവുന്ന ഷോട്ടുകൾ പോലും കുതിയകററ്റി ലോറിസ് തന്റെ മികവ് തെളിയിച്ചു.ലിപ്‌സിഗിന്ടെ ഗോളി പീറ്റർ ഗുലാസ്കിയും സേവുകളിൽ മികച്ചു നിന്നു.57 ആം മിനുട്ടിൽ കോൺറാഡ് ലയമേറെ ബെൻ ഡേവീസ് ഫൗൾ വെച്ചതിൽ ലഭിച്ച പെനാൽറ്റി വെർനെർ ഗോയലാക്കിയതോടെ മത്സരത്തിന് തിരശീല വീണു.രണ്ടാം പദം റെഡ് ബുൾ അറീനയിൽ നടക്കും.

Leave a comment