സാൻസിറോയിൽ വലൻസിയ വധം; വാലെൻസിയയെ ഗോൾ മഴയിൽ മുക്കി അറ്റ്ലാന്റ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ അറ്റലാന്റയുടെ മുന്നിൽ വാലെൻസിയക്ക് നാണം കേട്ട തോൽവി.മിലാനിലെ സാൻ സിറോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അറ്റലാന്റയുടെ വിജയം.അറ്റ്ലാന്റാക്ക് വേണ്ടി ഹട്ടബോയെർ ,ലിസിക് ,ഫ്രഉലർ എന്നിവർ ഗോളുകൾ നേടി.വലെൻസിയയുടെ ഗോൾ നേടിയത് ചെറിഷേവ് ആണ്.
മത്സരത്തിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ക്ലിനിക്കൽ ഫിനിഷിങ് ആണ് വിജയം അറ്റ്ലാന്റായെ മത്സര വിജയികളാക്കിയത്.16 ആം മിനിട്ടിൽ ഡാരിയോ ഗോമസ് നൽകിയ പാസ് ഹാറ്റ്ബോയെർ വലയിലെത്തിച്ചു.42 ആം മിനുട്ടിൽ ലിസിക് ബോസ്‌സിന്റെ തൊട്ട് വെളിയിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റിൽ കയറി.ഫ്രഉലർ 57 ആം മിനുട്ടിൽ ലഭിച്ച മികച്ച ഒരവസരത്തിൽ കർലിംഗ് ഷോട്ടിലൂടെ മൂന്നാമത്തെ ഗോൾ നേടി.62 ആം മിനുട്ടിൽ ഹാറ്റ്ബോയെർ അറ്റലാന്റയുടെ ലീഡ് നാലിലെത്തിച്ചു.വാലെൻസിയക്ക് വേണ്ടി ചെറിഷേവ് 66 ആം മിനുട്ടിൽ ഗോൾ നേടി.രണ്ടാം പാദം വാലെൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തിൽ അരങ്ങേറും.






































