യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം ദിനം ;ടോട്ടൻഹാം എഫ്‌സി ലെപ്‌സിഗിനെതിരെ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം മത്സരദിനത്തിൽ ലെപ്‌സിഗ് ടോട്ടൻഹാം എഫ്‌സിക്കെതിരെ.ഇന്ത്യൻ സമയം രാത്രി ഒന്നരക്ക് ടോട്ടൻഹാമിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം
ടോട്ടൻഹാമിന്റെ താരമായ സോൺ ഹയൂങ് മിൻ പരിക്കിന്റെ പിടിയിലായത് മാനേജർ ഹോസെ മൊറീഞ്ഞോയെ സമ്മർദ്ദത്തിലാക്കും.ടീമിനിപ്പോൾ സ്‌ട്രൈക്കറുടെ അഭാവം ഉണ്ട്. മാനേജരായ ഹോസെ മൊറീൻഹോ ആരെ നമ്പർ9 ആയി ആരെ കളിപ്പിക്കുമെന്നത് കൗതുകകരമാകും.ലെപ്‌സിഗ് ഫ്‌സിയുടെ അവസ്ഥ ഇതിൽനിന്നു ഒട്ടും വ്യത്യസ്തമല്ല.ഡേയോട്ട് ഉപമേകാനോ സസ്പെന്ഷനിലായത് ടീമിന് തിരിച്ചടിയാകും.വില്ലി ഓർബനും കോനാട്ടയും പരിക്കില്ലെന്നത് ലിപ്‌സിഗിനും തലവേദനയാകും.ആരാധകരുടെ പ്രതീക്ഷ ടിമോ വെർനെർ എന്ന യുവതാരത്തിലാണ്.ഇദ്ദേഹത്തെ ലിവർപൂൾ,മാൻ യുണൈറ്റഡ്,ചെൽസി എന്നിവർ അവരുടെ ടീമിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു.ടീമുകളുടെ അവസ്ഥ ആശാവഹമല്ലെങ്കിലും പൊരിഞ്ഞൊരു പോരാട്ടമാണ് കാണികൾ പ്രതീക്ഷിക്കുന്നത്.