ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ;വെസ്റ്റിഫല്ലെന്സ്റ്റേഡിയനിൽ ഹാലാൻഡ് ഷോ
ഒടുവിൽ ആരാധകർ പ്രതീക്ഷിച്ചത് തന്നെ നടന്നു.ഡോർട്മുണ്ട് പിഎസ്ജിയെ മുട്ടുകുത്തിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകൾ അടിച്ചാണ് ഡോർട്മുണ്ടിന്റെ ജയം.രണ്ട് ഗോളുകളും സ്കോർ ചെയ്തത് ഏർലിങ് ഹാളണ്ടാണ്.മാർച്ച് 12ന് ഈ മത്സത്തിന്റെ രണ്ടാം പാദം പിഎസ്ജി ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിന്‍സസില്‍ നടക്കും.
തോമസ് ടൂഷെൽ എഡിസൺ കവാനി,ഇകാർഡി എന്നിവരെ ബെഞ്ചിലിരുത്തി ഡിമരിയ എംബപ്പേ,നെയ്മർ എന്നിവരെ കളത്തിലിറക്കി.നെയ്മർ പിഎസ്ജിക്ക് വേണ്ടി ഒരു ഗോൾ നേടി.ഗോൾ രഹിതമായ ഒന്നാം പകുതിയായിരുന്നു മത്സരത്തിൽ.മത്സരത്തിന്റെ 68ആം മിനിട്ടിൽ ഹാകിമി നൽകിയ ലോ ക്രോസ്സ് ഗുർറേറിയുടെ ഷോട്ട് ഹാലാൻഡ് വലയിലാക്കി.75ആം മിനുട്ടിൽ നെയ്മർ ഈക്വലൈസർ സ്കോർ ചെയ്തു. എന്നാൽ മത്സരം തീർക്കാൻ ഹാലാൻഡ് ഉദ്ദേശിച്ചരുന്നില്ല.77 ആം മിനുട്ടിൽ ഹാലാൻഡ് തന്റെ ഇടം കാല് കൊണ്ട് ബോൾ മിന്നൽപിണർ പോലെ പിഎസ്ജിയുടെ പോസ്റ്റിൽ പതിച്ചു.