ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ;ലിവർപൂളിന്റെ അശ്വമേധം തടഞ്ഞ് അത്ലറ്റികോ മാഡ്രിഡ്
വാൻഡാ മെട്രോപ്പോളിറ്റാനോവിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ലിവർപൂളിന് തിരിച്ചടി.എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റികോ മാഡ്രിഡിന് ജയം.സോൾ നിഗിസ് ആണ് ഗോൾ നേടിയത്.ഈ മത്സരത്തിന്റെ രണ്ടാം പദം മാർച്ച് 12ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടക്കും.
ഈ സീസണിൽ ലിവർപൂൾ ഇതുവരെ ആരുടെ മുന്നിലും തലകുനിക്കാത്ത ലിവർപൂൾ ആദ്യമായാണ് തോൽവിയുടെ രുചി അറയുന്നത്.4ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിൽ സോൾ നിഗിസ് പന്ത് വലയില്ലെത്തിച്ചു.ഗോൾ പിറന്നതിനു ശേഷം അത്ലറ്റികോ ബസ് പാർക്കുചെയ്തു കളിച്ചതു മൂലം ലിവർപൂളിന് പ്രേത്യേകിച്ചു ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.ലിവർപൂൾ മത്സരത്തിൽ ഉടനീളം പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാത്തതു അവരുടെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കുന്നു. ജൂർഗൻ ക്ളോപ്പ് സലാ,മാനേ,ഹെന്ഡേഴ്സൺ എന്നിവരെ സബ്സ്റ്റിട്യൂട് ചെയ്തത് നിർണായകമായി.