ലോറിയസിൽ ആജീവനാന്ത പുരസ്ക്കാരം നേടി ജർമ്മൻ ബാസ്ക്കറ്റ്ബോൾ താരം
തലോറിയസ് അവാർഡിൽ ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കിക്ക്. ജർമ്മനി കണ്ട ഏറ്റവും മികച്ച ബാസ്ക്കറ്റ്ബോൾ താരമായായാണ് നോവിറ്റ്സ്കിയെ കണക്കാക്കുന്നത്.
41 കാരനായ നോവിറ്റ്സ്കി മുൻ എൻ.ബി.എ താരമാണ്. കരിയറിലെ 21 വർഷവും മാവറിക്സിനായാണ് ഇദ്ദേഹം കളിച്ചത്. 2011 ൽ അവർക്ക് എൻ.ബി.എ കിരീടം നേടി കൊടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു. 14 തവണ എൻ.ബി.എ ഓൾ സ്റ്റാർ ടീമിൽ ഇടം പിടിക്കാനും താരത്തിനായി. എൻ.ബി.എയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ വിദേശതാരം കൂടിയാണ് ഡിർക്ക് നോവിറ്റ്സ്കിക്ക്.