Foot Ball Top News

ലൗറിയസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ് മെസ്സിക്ക്

February 18, 2020

ലൗറിയസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ് മെസ്സിക്ക്

ലൗറിയസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ് മെസിയും ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു.ലൗറിയസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ് വിവിധ തരം കായികയിനങ്ങള്ളിലെ വ്യക്തിഗത നേട്ടത്തിന് നൽകി വരുന്ന ഒരു അവാർഡാണ്.

 

 

 

ലൗറിയസ് അവാർഡ്‌സ് സ്ഥാപിച്ചത് ജർമൻ വാഹന നിർമാതാക്കളായ ഡെയ്‌മ്ലർ എജിയും സ്വിറ്സിലന്ഡിലെ ആഡംബര വസ്തു നിർമാതാക്കളായ റിച്ച്മണ്ട് എന്നിവരാണ്.2000ത്തിലാണ് ലൗറിയസ് അവാർഡ്‌സ് സ്ഥാപിച്ചത്.ആദ്യമായാണ് ഒരു ടീം സ്പോർട്ടിലെ വ്യക്തിക്ക് ഈ അവാർഡ് ലഭിക്കുന്നത്.ഇത് വരെ ഉള്ള ചരിത്രം നോക്കുകയാണെങ്കിൽ വ്യക്തിഗത സ്പോർട്സിനു മാത്രമാണ് ലഭിച്ചിരുന്നത്.ലൗറിയസ് അവാർഡ്‌സ് ഏറ്റവും കൂടുതൽ കരസ്ഥമാക്കിയിരിക്ക്കുന്നത് റോജർ ഫെഡററാണ്.അവാർഡ് ഏറ്റുവാങ്ങാൻ മെസ്സിക്ക് എത്താൻ സാധിച്ചില്ല എന്നാൽ താരം അവാർഡ് നൽകിയ അക്കാഡമിക്ക് നന്ദി അറിയിച്ചു കൊണ്ട് വീഡിയോബാഴ്‌സ പോസ്റ്റ് ചെയ്തിരുന്നു.

Leave a comment