ഐപിഎൽ ടീമിനെ പരിശീലിപ്പിക്കണമെന്നുണ്ട് : തദേന്ത തൈബു
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ആദ്യ സിംബാബ്‌വെ താരമാണ് മുൻ സിംബാവെ നായകൻ കൂടിയായിരുന്ന തദേന്ത തൈബു. 2008 ലെ ആദ്യ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു തൈബു. 2001 ലാണ് തൈബു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2012 ൽ അവസാനമായി ദേശീയ ടീം ജേഴ്സിയണിഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിലോ , രഞ്ജി ട്രോഫിയിലോ പരിശീലകനാകാനുള്ള ആഗ്രഹമാണ് തൈബു ഇപ്പോൾ പ്രകടിപ്പിക്കുന്നത്. സമീപകാലത്ത് ശ്രീലങ്കൻ ടീമിന്റെ ഫീൽഡിംഗ് പരിശീലകനാവാൻ താൻ അപേക്ഷ സമർപ്പിച്ചിരുന്നതായും, എന്നാൽ തനിക്ക് പരിശീലകസ്ഥാനം നേടാനാവാതെ പോയതെന്നും തൈബു പറഞ്ഞു.
സിംബാബ്‌വെയ്ക്ക് വേണ്ടി 28 ടെസ്റ്റുകളും, 150 ഏകദിനങ്ങളും, 16 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് തൈബു.