ഐ പി എൽ ഓള് സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായുള്ള ഓള്‍സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ഐപിഎല്‍ ഭരണകൗണ്‍സിലിന്റെ സമ്മേളനത്തിന് ശേഷമാവും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഓള്‍സ്റ്റാര്‍ മത്സരം നടത്താന്‍ ബിസിസിഐക്കും ഐപിഎല്‍ ഭാരവാഹികള്‍ക്കും താത്പര്യമുണ്ടെങ്കിലും എല്ലാ ഫ്രാഞ്ചൈസികളും അനുകൂലനിലപാടിലല്ല. വിദേശ താരങ്ങളുടെ സമ്മതവും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
ഉത്തരേന്ത്യൻ – ദക്ഷിണേന്ത്യൻ ടീമുകളെ തരംതിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം കിങ്സ് ഇലവന് പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ ഒരു വശത്തും, മറുവശത്ത് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരുമാകും ഉണ്ടാവുക. വടക്കുഭാഗത്തെ അപേക്ഷിച്ച് ശക്തമായ ടീമാണ് കിഴക്കേ ഭാഗത്തുണ്ടാവുക. മത്സരം നടന്നാല്‍ കോലി, രോഹിത്, ധോണി എന്നിവര്‍ ഐപിഎല്ലില്‍ ഒരു ടീമിനുവേണ്ടി കളിക്കുന്നതിന് സാക്ഷ്യം വഹിക്കാനാകും.