റോട്ടർഡാം : കിരീടം നിലനിർത്തി മോൻഫിൽസ്
റോട്ടർഡാം എ. ടി. പി മാസ്റ്റേഴ്സ് 500 ൽ കിരീടം നിലനിർത്തി ഫ്രഞ്ച് താരവും മൂന്നാം സീഡുമായ ഗെയിൽ മോൻഫിൽസ്. 19 വയസ്സുകാരനായ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്മെയെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫ്രഞ്ച് താരം പരാജയപ്പെടുത്തിയത്. ഫ്രഞ്ച് താരത്തിന്റെ 2020 വർഷത്തെ രണ്ടാം കിരീടമാണിത്.
33 കാരനായ താരം ഒരു കിരീടം നിലനിർത്തുന്നതും രണ്ട് കിരീടങ്ങൾ ഒരു സീസണിൽ നേടുന്നതും ഇതാദ്യമായാണ്. ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം തന്റെ തുടർച്ചയായ ഒൻപതാം കണ്ടത്തിയ താരത്തിന്റെ ടൂർണമെന്റിലെ തുടർച്ചയായ പത്താം ജയമായായിരുന്നു ഫൈനലിലേത്.