ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കാരുടെ സംഘടനക്ക് ഉടൻ തുടക്കമാകും
ഇന്ത്യന്‍ ക്രിക്കറ്റിലെ കളിക്കാരുടെ സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന് ഉടന്‍ തുടക്കമാവും. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിലേയ്ക്കായി ബിസിസിഐ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിസിസിഐയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് തുക അനുവദിക്കാന്‍ തീരുമാനമായത്. ബിസിസിഐ നല്കുന്ന 5 കോടി ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഈ തുക.
തുടക്കത്തിലേയുള്ള ചെലവുകള്‍ക്കായി മാത്രമാണ് ഗ്രാന്റ് നല്‍കുക. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനായുള്ള ഫണ്ട് അസോസിയേഷന് സ്വയം കണ്ടെത്തണം, അസോസിയേഷന് യോഗം ചേര്‍ന്ന് ഭാരവാഹികളേയും മറ്റും തെരഞ്ഞെടുക്കുകയാണ് അടുത്ത പടി.