ഇന്റർമിലാന് ലാസിയോ ഷോക്ക്
ഇന്റർമിലാന് അപ്രതീക്ഷിത തോൽവി.ഇന്ന് രാവിലെ ഇന്ത്യൻ സമയം ഒന്നരക്ക് സ്‌റ്റേഡിയോ ഒളിംപിക്കോയിൽ നടന്ന മത്സരത്തിലായിരുന്നു ഇന്റർമിലാന്ൻ പരാജയപ്പെട്ടത്.സ്കോർ 2 -1 .
ഫസ്റ്റ് ഹാൾഫിലെ അവസാന മിനുട്ടിലായിരുന്നു ആഷ്ലി യങ് ഇന്റർമിലാനെ ലീഡ് നേടി കൊടുത്തു.മത്സരത്തിന്റെ അൻപതാം മിനുട്ടിൽ പെനാൽറ്റി ബോക്സിൽനിന് സിറോ ഇമ്മൊബിലിനെ ഫൗൾ ചെയ്ത ഡി വ്രിജിന് മഞ്ഞ കാർഡ് ലഭിച്ചു.ശേഷം ലഭിച്ച പെനാൽറ്റിയിൽ നിന്നും ഇമ്മൊബിയിൽ സ്കോർ ചെയ്യുകയായിരുന്നു.69 ആം മിനുട്ടിൽ കോർണർ കിക്കിൽ ലഭിച്ച അവസരത്തിൽ നിന്നും സാവിക് ലാസിയോയെ മുന്നിൽ എത്തിച്ചു.വിജയത്തോടു കൂടി ലാസിയോ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.ഇന്റർ മിലൻറെ തോൽവി ഉപകാരപ്പെട്ടത് ജുവന്റസിനു ആണ്.പോയിന്റ് ടേബിളിൽ ഒന്നാമതാണ് ജുവന്റസിപ്പോൾ.57 പോയിന്റ് ആണ് ജുവന്റസിനുള്ളത്.






































