Foot Ball Top News

മഴവില്ലഴകിൽ ഡിബാല ;ജുവന്റസിനു ജയം

February 17, 2020

മഴവില്ലഴകിൽ ഡിബാല ;ജുവന്റസിനു ജയം

അല്ലിയൻസ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജുവെന്റസ് 2 -0 ന് ജയിച്ചു.ജുവന്റസിനു വേണ്ടി സ്കോർ ചെയ്തതു ഡിബാലയും കോഡറാഡോയും.മത്സരത്തിൽ ബ്രെസ്സ്യൻ താരമായ ഫ്‌ലോറിൻ അയ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.

 

 

വിജയത്തോടുകൂടി ജുവെന്റസ് പോയിന്റ് ടേബിളിൽ ഒന്നാമതായി.ഇതോടുകൂടി ഇന്റർമിലാൻ -ലാസിയോ മത്സരം വാശിയേറിയതാവും.മത്സരത്തിൽ ജുവെന്റസ് കോച്ച് സാരി റൊണാൾഡോക്ക് വിശ്രമം അനുവദിച്ചിരുന്നു.ജുവന്റസിന്ടെ പേരുകേട്ട മുന്നേറ്റനിര നയിച്ചത് ഡിബാലയും ഹിഗ്വിനും പിന്നെ കോഡറാഡോയും ആയിരുന്നു.മത്സരത്തിന്റെ 37ആം മിനുട്ടിൽ ഫ്‌ലോറിൻ അയ് രാംസെയെ ഫൗൾ ചെയ്തു ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ഡിബാല സ്കോർ ചെയ്തത്.ഫൗൾ വെച്ചതിന് ഫ്‌ലോറിൻ അയ് രണ്ടാം മഞ്ഞ കാർഡ് വാങ്ങുകയും ചെയ്തു.മത്സരത്തിന്റെ 75 ആം മിനുട്ടിൽ കോഡറാഡോയും ജുവന്റസിനു വേണ്ടി സ്കോർ ചെയ്തു.പരുക്കിന്റെ പിടിയിലായിരുന്ന ജുവെന്റസ് താരം കിലെനി 78ആം മിനുട്ടിൽ കളിക്കാനിറങ്ങിയതും ശ്രദ്ദേയമായി.

 

Leave a comment