ഗുരുവും ശിഷ്യനും നേർക്കുനേർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിയിൽ ഇന്ന് ടോട്ടൻഹാം ആസ്റ്റൺവില്ല പോരാട്ടം .ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് മത്സരം. കളി നടക്കുന്നത് ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാർക്കിലാണ്.
എന്നാൽ ഈ മത്സരം ഫുട്ബോൾ പ്രേമികൾക് ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമായിരിക്കും.ടോട്ടൻഹാം കോച്ച് ഹോസെ മൊറീൻഹോയും ആസ്റ്റൺ വില്ല അസിസ്റ്റന്റ് മാനേജർ ജോൺ ടെറിയും പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട്.ഹോസെ മൊറീൻഹോ ചെൽസിയിൽ മാനേജർ ആയിരുന്ന കാലത്തു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു ടെറി.പരിക്കേറ്റു പുറത്തായിരുന്ന അർജന്റൈൻ യുവ താരം ജിയോവാനി ലോ സെൽസോ തിരിച്ചു വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.കോച്ച് ഹോസെ മൊറീൻഹോ ലോ സെൻസോയെ കുറിച്ച് വലിയ മതിപ്പാണുള്ളത് .പത്ര സമ്മേളനത്തിൽ ലോ സെൻസോയെ കുറിച്ച് മൊറീൻഹോ പറഞ്ഞത് വലിയ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു






































