Cricket Top News

ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിനേക്കാൾ വലുതെന്ന് ചേതേശ്വർ പൂജാര

February 16, 2020

author:

ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിനേക്കാൾ വലുതെന്ന് ചേതേശ്വർ പൂജാര

ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ഏകദിന-ടി20 ലോകകപ്പുകൾ ജയിക്കുന്നതിനേക്കാൾ വലുതാണെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റെന്നും അതിൽ ജയിക്കുകയെന്നത് വലിയ കാര്യമാണെന്നും പൂജാര പറയുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിദ്ധ്യമായ പൂജാര 2014 ന് ശേഷം നിശ്ചിത ഓവർ മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 360 പോയിന്റുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയേക്കാൾ മൂന്ന് മത്സരങ്ങൾ അധികം കളിച്ച ഓസ്ട്രേലിയ 296 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Leave a comment