സികെ വിനീതിന്റെ റെക്കോര്‍ഡ് മറികടന്ന് ഒഗ്‌ബെച്ചെ
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ മലയാളി താരം സി.കെ വിനീതിന്റെ റെക്കോര്‍ഡ് മറികടന്ന് നിലവിലെ നായകന്‍ ഒഗ്‌ബെച്ചെ. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററര്‍ എന്ന നേട്ടം ഇനി ഒഗ്ബച്ചെക്ക് സ്വന്തം. ഈ സീസണില്‍ കേരളം പരാജയപ്പെട്ട മത്സരങ്ങളില്‍ പോലും മികച്ച പ്രകടനനമാണ് ഒഗ്ബച്ചെ കാഴ്ചവച്ചത്.
കഴിഞ്ഞ കളിയില്‍ ബംഗളുരുവിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയതോടെയാണ് ഈ നേട്ടം ഒഗ്ബച്ചെയുടെ പേരിലായത്. ഈ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ്‌നായി ഒഗ്ബച്ചെ നേടുന്ന ഗോളുകളുടെ എണ്ണം 13 ആയി.
15 മത്സരങ്ങളില്‍ നിന്നാണ് ഒഗ്‌ബെച്ചെ 13 ഗോളുകള്‍ നേടിയത്. സികെ വിനീത് 43 മത്സരങ്ങളില്‍ നിന്നായിരുന്നു 11 ഗോളുകള്‍ നേടിയത്.






































